മൂവി ഡെസ്ക്ക് : മിഥുൻ മാനുവല്‍ തോമസ്. ഇന്ന് ഈ പേര് മലയാള സിനിമയില്‍ ഒരു ബ്രാന്റ് ആണ്. ത്രില്ലര്‍ സിനിമകള്‍ക്ക് പിന്നിലെ കരങ്ങളുടെ ബ്രാന്റ്.ഒരു സിനിമ പ്രഖ്യാപിക്കുമ്പോള്‍, അല്ലെങ്കില്‍ തിയറ്റര്‍ സക്രീനില്‍ റൈറ്റര്‍ മിഥുൻ മാനുവല്‍ എന്ന് എഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷക മനസില്‍ ഒരുറപ്പുണ്ട്. ഒരു മിനിമം ഗ്യാരന്റി പടം ആകു അതെന്നതാണ് ആ ഉറപ്പ്. സമീപകാലത്ത് മിഥുന്റെ എഴുത്തില്‍ മികച്ച സിനിമകള്‍ റിലീസ് ചെയ്തു കഴിഞ്ഞു. ചിലത് വരാനിരിക്കുന്നു.
മിഥുന്റെ രചനയില്‍ വരാനിരിക്കുന്ന സൂപ്പര്‍താര സിനിമയാണ് ടര്‍ബോ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ഇപ്പോഴിതാ ടര്‍ബോയെ കുറിച്ചും ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെ പറ്റിയും തുറന്നുപറയുകയാണ് മിഥുൻ മാനുവല്‍.ഒരു സിനിമ പ്രഖ്യാപിക്കുമ്പോള്‍, അല്ലെങ്കില്‍ തിയറ്റര്‍ സക്രീനില്‍ റൈറ്റര്‍ മിഥുൻ മാനുവല്‍ എന്ന് എഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷക മനസില്‍ ഒരുറപ്പുണ്ട്. ഒരു മിനിമം ഗ്യാരന്റി പടം ആകു അതെന്നതാണ് ആ ഉറപ്പ്. സമീപകാലത്ത് മിഥുന്റെ എഴുത്തില്‍ മികച്ച സിനിമകള്‍ റിലീസ് ചെയ്തു കഴിഞ്ഞു. ചിലത് വരാനിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിഥുന്റെ രചനയില്‍ വരാനിരിക്കുന്ന സൂപ്പര്‍താര സിനിമയാണ് ടര്‍ബോ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ഇപ്പോഴിതാ ടര്‍ബോയെ കുറിച്ചും ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെ പറ്റിയും തുറന്നുപറയുകയാണ് മിഥുൻ മാനുവല്‍.ടര്‍ബോ പീറ്റര്‍ അല്ല, മമ്മൂക്കയുടെ ടര്‍ബോ. ഈ സിനിമയുടെ പേര് വേറെ ആയിരുന്നു. ടൈറ്റില്‍ ഒന്ന് പഞ്ചാക്കിയാലോ എന്ന് ആലോചിച്ചപ്പോഴാണ് ടര്‍ബോയെ കുറിച്ച് ഓര്‍ക്കുന്നത്.
അങ്ങനെ ടര്‍ബോ പീറ്ററില്‍ നിന്നും ടര്‍ബോ മാത്രം എടുത്തു. ഒരു ആക്ഷൻ കോമഡിയ്ക്ക് ഒക്കെ പറ്റിയ പവര്‍ പാക്ക്ഡ് പേരായിരുന്നു അത്. ആക്ഷൻ കോമഡി പടമാണ് ടര്‍ബോ. കഥാപാത്രവും കഥപോയ വഴിയും ആണ് മമ്മൂക്കയെ ആകര്‍ക്ഷിച്ചത്. കഥ കേട്ടപാടെ തന്നെ പുള്ളി ഡേറ്റും തന്നു. പിന്നെ വൈശാഖ് ഏട്ടനുമായി മമ്മൂക്ക മുൻപ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ ഒരു ബന്ധവും ഉണ്ട്”, എന്നാണ് മിഥുൻ മാനുവല്‍ പറഞ്ഞത്. ക്ലബ് എഫ്‌എമ്മിനോട് ആയിരുന്നു മിഥുന്റെ പ്രതികരണം.