ദേശീയ അണ്ടർ 21 വോളിബോൾ ടൂർണ്ണമെൻറ്റിൽ കേരള ടീമിനു വേണ്ടി കളിക്കാൻ കാഞ്ഞിരപ്പള്ളി സ്വദേശി മാഹിനും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പട്ടിമറ്റം മടുക്കോലിപറമ്പിൽ മാഹിൻ അഷറഫ് ഉത്തരഖണ്ഡിൽ ഏപ്രിൽ 11ന് ആരംഭിക്കുന്ന ടുർണ്ണമെന്റിലെ ക്യാമ്പിൽ പരിശീലനത്തിലാണു് .ഈരാറ്റുപേട്ട അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ്. സ്പോർട്സ് കൗൺസിൽ പരിശീലകൻ ജോബി തോമസിൻ്റെ കീഴിലാണ് പരിശീലി ക്കുന്നത്.

Advertisements

എട്ടാം ക്ലാസു മുതൽ സ്കൂൾ ടീമിൽ അംഗമായിരുന്നു. വടവാതൂർ ഗിരിദീപം സ്ക്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ സ്കൂൾ തല മൽസരത്തിൽ കേരളത്തിനു വേണ്ടി മൽസരിച്ചിരുന്നു.പട്ടിമറ്റം മടുക്കോലിൽ പറമ്പിൽ എംഎ അഷറഫ് – ഷാജി ത ദമ്പതികളുടെ മകനാണു് മാഹിൻ.ഐഷാ, ആ ജാ എന്നിവർ സഹോദരങ്ങളുമാണ്.

Hot Topics

Related Articles