കേന്ദ്ര ബജറ്റിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സായാഹ്നധര്‍ണ നടത്തി

കോട്ടയം: കോവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. എയര്‍ ഇന്ത്യക്കു പുറമേ എല്‍ഐസിയും സ്വകാര്യവത്കരിക്കുന്നു. ആദായനികുതിയില്‍ ഇളവുകളൊന്നുമില്ല.

Advertisements

ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ മേഖലാകേന്ദ്രങ്ങളില്‍ ഇന്ന് സായാഹ്നധര്‍ണ നടത്തി. കോട്ടയത്ത് പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് നടത്തിയ ധര്‍ണ എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‍ടിഎ സംസ്ഥാന കമ്മറ്റിയംഗം കെ ജെ പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോന്‍ ജോര്‍ജ്, കെഎസ്‍ടിഎ ജില്ലാ ട്രഷറര്‍ ബിറ്റു പി ജേക്കബ് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിക്കുകയും എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയല്‍ ടി തെക്കേടം സ്വാഗതവും കെഎംസിഎസ്‍യു ജില്ലാ പ്രസിഡന്റ് എസ് രതീഷ് നന്ദിയും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കത്ത് നടന്ന ധര്‍ണ കെഎസ്‍ടിഎ ജില്ലാ സെക്രട്ടറി കെ എസ്‌ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എകെപിസിടിഎ ജില്ലാ സെക്രട്ടറി ടോമി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എന്‍ജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ വിപിനന്‍, കെഎസ്‍ടിഎ ജില്ലാ പ്രസിഡന്റ് ടി രാജേഷ്, കെഎംസിഎസ്‍യു സംസ്ഥാന കമ്മറ്റിയംഗം ഒ വി മായ, കെജിഒഎ ഏരിയ ട്രഷറര്‍ നമിത ഇ കെ എന്നിവര്‍ സംസാരിച്ചു.

ചങ്ങനാശ്ശേരിയില്‍ കെഎംസിഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സിന്ധു ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എസ്, എഫ്എസ്ഇടിഒ മേഖലാ ചെയര്‍മാന്‍ മുഹമ്മദ് ഷെരീഫ്, മേഖലാ സെക്രട്ടറി സിയാദ് ഇ എസ്‌, കെഎസ്‍ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ബിനു എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

കടുത്തുരുത്തിയില്‍ നടത്തിയ ധർണ്ണ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി കെ, കെഎസ്‍ടിഎ സംസ്ഥാന കമ്മിറ്റിയംഗം സാബു ഐസക് , കെജിഒഎ ജില്ലാ സെക്രട്ടേറിയേറ്റംഗം പ്രീതി എം നായർ, എഫ്എസ്‍ഇടിഒ മേഖല ചെയർമാൻ കെ പ്രകാശന്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം വി വി വിമൽ കുമാർ, എം ജി ജയ് മോൻ തുടങ്ങിയവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ കെഎസ്‍ടിഎ സംസ്ഥാന കമ്മറ്റിയംഗം ബി ശ്രീകുമാർ ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയൻ ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാര്‍, ഏരിയ സെക്രട്ടറി എസ്‌ രാജി, കെജിഒഎ ജില്ലാ കമ്മറ്റിയംഗം സി എസ്‌ ബിജു, കെഎസ്‍ടിഎ ജില്ലാ എക്സി. അംഗം രാഹുൽ ആര്‍, യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതുപ്പള്ളിയില്‍ കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആര്‍ അര്‍ജുനന്‍ പിള്ള ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം വി സി അജിത്, ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായര്‍, കെഎസ്‍ടിഎ ജില്ലാ വൈസ് പ്രസിഡന്റ് ഷിജി വി എബ്രഹാം, യൂണിയൻ ഏരിയ ട്രഷറര്‍ സുനിൽ കുമാര്‍ ചെല്ലപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഏറ്റുമാനൂരില്‍ നടത്തിയ സായാഹ്നധർണ എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി പി മജീദ് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ ആർ ജീമോൻ, എം എഥേൽ, ഏരിയാ സെക്രട്ടറി ബിലാൽ കെ റാം, കെഎസ്‍ടിഎ ഏറ്റുമാനൂർ ഉപ ജില്ലാ സെക്രട്ടറി ലാജോ ടി ടി, കെജിഒഏ ഏരിയ പ്രസിഡണ്ട് ഡോക്ടർ ഷാനീസ് ആന്റണി, കെഎംസിഎസ്‍യു ജില്ലാ ട്രഷറർ റസ്സൽ, എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് കെ പി ശ്രീനി എന്നിവർ സംസാരിച്ചു.

പാലായില്‍ എന്‍ജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനിൽ കുമാർ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെഎസ്‍ടിഎ സംസ്ഥാന കമ്മറ്റിയംഗം അനിത സുശീൽ, യൂണിയന്‍ ഏരിയ സെക്രട്ടറി ജി സന്തോഷ് കുമാർ, കെജിഒഎ സംസ്ഥാന കമ്മറ്റിയംഗം പ്രവീൺ കെ, കെഎംസിഎസ്‍യു ജില്ലാ ജോയിന്റ് സെക്രട്ടറി പി വിശ്വം, യൂണിയന്‍ ഏരിയ ട്രഷറർ യാസർ ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

എരുമേലിയില്‍ എന്‍ജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍ പി പ്രമോദ് കുമാര്‍ (കെജിഒഎ), ആര്‍ ധര്‍മ്മകീര്‍ത്തി (കെഎസ്‍ടിഎ), കെ സി പ്രകാശ് കുമാര്‍, അബ്ദുള്‍ ഷൈബു, ഷിജാസ് (എന്‍ജിഒ യൂണിയൻ) തുടങ്ങിയവര്‍ സംസാരിച്ചു.

Hot Topics

Related Articles