കൊച്ചി: വയനാട് പുനരധിവാസത്തിനുള്ള പണം കേരളത്തിന്‍റെ ദുരന്ത നിവരണ ഫണ്ടില്‍ ഉണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ പണം ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചത്. കൂടുതല്‍ ഫണ്ട് അനുവദിക്കുമോ എന്നത് ഈ മാസം അവസാനിക്കും മുൻപ് അറിയിക്കുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി.
കേന്ദ്രം കൂടുതല്‍ സഹായം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു. പോസിറ്റീവായ ഉറപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നുണ്ടെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. കേസുകള്‍ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേഥയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നിലവില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നതായി സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു.