കൊച്ചി: വയനാട് ദുരന്തബാധിതർക്കായുള്ള കേന്ദ്രസഹായത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി കേന്ദ്ര സര്‍ക്കാര്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 2,219 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ (എന്‍ഡിആര്‍എഫ്) നിന്നും 153.4 കോടി രൂപ നല്കാന് ഉന്നതാധികാര സമിതി അംഗീകാരം നല്കി.
ദുരന്ത മേഖലയിലെ അടിയന്തര ദുതിരാതശ്വാസ പ്രവർത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. നവംബര്‍ 16ന് ചേര്‍ന്ന യോഗമാണ് തീരുമാമെടുത്തത്.
വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്ത് സഹായം നല്‍കുമെന്നറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടപടികള്‍ തുടരുകയാണെന്നായിരുന്നു ഇക്കാര്യത്തിലുളള കേന്ദ്ര മറുപടി.