കൽപ്പറ്റ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഉരുള്‍പ്പൊട്ടല്‍ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കി പണം നല്‍കണമെന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്ബനികള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നിർദേശം നല്‍കി. എല്‍ഐസി, നാഷണല്‍ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റല്‍ ഇൻഷൂറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസ് അടക്കം കമ്ബനികള്‍ക്കാണ് നിർദ്ദേശം.
ഇതനുസരിച്ച് കമ്ബനികള്‍ ഇൻഷുറൻസ് തുക വേഗത്തില്‍ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനില്‍ സമഗ്രമായ ഇളവ് വരുത്തി. എത്രയും വേഗത്തില്‍ പോളിസി ഉടമകളെ ബന്ധപ്പെടുവാൻ ഇൻഷുറൻസ് കമ്ബനികള്‍ നടപടികള്‍ ആരംഭിച്ചു. ജനറല്‍ ഇൻഷുറൻസ് കൗണ്‍സില്‍ ക്ലെയിമുകള്‍ തീർപ്പാക്കി വേഗത്തില്‍ പണം നല്‍കുന്നുവെന്നും ഉറപ്പുവരുത്തും.