കടം കുമിഞ്ഞു കൂടുന്നു; കേരളം വരുമാനത്തേക്കാൾ ചെലവുള്ള സംസ്ഥാനമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ദില്ലി : കടമെടുപ്പ് പരിധിയില്‍ കേന്ദ്രവും കേരളവും തമ്മില്‍ സുപ്രീംകോടതിയില്‍ രൂക്ഷവാദം നടന്നു. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവില്‍ അവകാശമുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചു. സിഎജി റിപ്പോർട്ട് അടക്കം തെറ്റായി വ്യാഖാനിച്ചാണ് സംസ്ഥാനം അവകാശവാദം ഉന്നയിക്കുന്നതെന്ന് കേന്ദ്രം തിരിച്ചടിച്ചു. കേസില്‍ നാളെയും വാദം തുടരും. അഞ്ചരമണിക്കൂർ നീണ്ട വാദമാണ് കടമെടുപ്പ് പരിധിയില്‍ ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്‍റെ അപേക്ഷയില്‍ ഇന്ന് നടന്നത്.

Advertisements

ഈ സാമ്പത്തികവർഷം കേന്ദ്രകണക്കുകള്‍ പ്രകാരം പതിനായിരം കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ട്, ഇതിനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്, കേന്ദ്രത്തില്‍ നിന്ന് അധികമായി ഒന്നും ചോദിക്കുന്നില്ലെന്നും, ധനകാര്യകമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത് മാത്രമാണ് അവകാശപ്പെടുന്നതെന്നും കേരളത്തിനായി കപില്‍ സിബല്‍ വാദിച്ചു. 2021-24 കാലയളവില്‍ അനുവദിക്കപ്പെട്ട കടമെടുപ്പ് പരിധി പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെന്ന വാദവും കേരളം മുന്നോട്ടുവച്ചു. സിഎജി റിപ്പോർട്ട് പ്രകാരം സുസ്ഥിര സാമ്ബത്തിക വ്യവസ്ഥയാണ് കേരളത്തിന്‍റേതെന്നും സിബല്‍ വാദം ഉന്നയിച്ചു. എന്നാല്‍ കേരളത്തിന്റെ വാദത്തെ അക്കമിട്ട് എതിർത്ത അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എൻ വെങ്കിട്ടരാമൻ കേരളം ഉയര്‍ത്തുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് വാദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ട്. നിലവിലുള്ള കേന്ദ്ര-മാനദണ്ഡങ്ങള്‍ക്ക് മുകളിലാണ് കേരളത്തിന്റെ കടമെടുപ്പ്. ധനകാര്യ നടത്തിപ്പ് പാലിക്കുന്നതില്‍ കേരളം പരാജയപ്പെട്ടെന്ന് സിഎജി റിപ്പോർട്ടുണ്ട്. വരുമാനത്തെക്കാള്‍ ചെലവുള്ള സംസ്ഥാനം കടം വാങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. സമീപ വർഷങ്ങളില്‍ അമിതമായി കേരളം കടം എടുക്കുകയാണെന്നും കണക്കുകള്‍ നിരത്തി കേന്ദ്രം വാദിച്ചു. കേരളത്തിന്‍റെ ധനകാര്യമാനേജ്മെന്‍റ് മോശമാണെന്ന വാദം കേന്ദ്രം ആവർത്തിക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.