തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ; അത് മറക്കാനാണ് പൂരം കലക്കൽ ആരോപണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആംബുലൻസില്‍ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisements

ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലില്‍ ഇവർക്ക് ചങ്കൂറ്റം ഉണ്ടോ സിബിഐയെ വിളിക്കാൻ. 15 ദിവസം കാല്‍ ഇഴച്ചാണ് നടന്നത്. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത യുവാക്കള്‍ ആയിരുന്നു. ആളുകള്‍ക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നു. അങ്ങനെയാണ് ആംബുലൻസ് ഉപയോഗിച്ചതെന്നുമായിരുന്നു തൃശൂർ പൂരത്തില്‍ ആംബുലൻസില്‍ വന്നിറങ്ങിയ സംഭവത്തില്‍ പ്രതികരണം. എഡിഎമ്മിന്റെ മരണത്തില്‍, റിപ്പോർട്ടിന്മേല്‍ല്‍ മന്ത്രിയുടെ പ്രതികരണം ഇല്ലേ?. ഈ വിഷയങ്ങള്‍ ഇന്നോ ഇന്നലെ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനകത്ത് നല്‍കിയ എൻഒസി പരിശോധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.