കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മാര്‍ഗി വിജയകുമാറിനും ബോംബെ ജയശ്രീക്കും പുരസ്കാരം

ദില്ലി : കേന്ദ്രസംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022 , 2023 വർഷത്തെ പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. കഥകളി വിഭാഗത്തില്‍ മാർഗി വിജയകുമാർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം എന്നിവർക്കാണ് പുരസ്ക്കാരം. മോഹിനിയാട്ടത്തില്‍ പല്ലവി കൃഷ്ണൻ, കലാ വിജയൻ എന്നിവർക്ക് പുരസ്ക്കാരം ലഭിക്കും.

Advertisements

കർണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്കും കൂടിയാട്ടത്തില്‍ മാർഗി മധു ചാക്യാർ, ചെണ്ട വിഭാഗത്തില്‍ പി.കെ. കുഞ്ഞിരാമൻ, തോല്‍പാവക്കൂത്തില്‍ കെ. വിശ്വനാഥ പുലവർ എന്നിവർക്കും പുരസ്ക്കാരമുണ്ട്. കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് ജി. വേണുവിനും പുരസ്ക്കാരം ലഭിക്കും. അക്കാദമി ഫെലോഷിപ്പുകളും യുവ കലാകാരൻമാർക്കുള്ള ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Hot Topics

Related Articles