ദില്ലി: കേന്ദ്ര ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. കേരളത്തില്‍ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തി കെട്ടി കണുന്നില്ല. എല്ലാവരും ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനെ തടസപ്പെടുത്തിയത് എന്താണോ അതാണ് ഇല്ലാതാക്കി അടുത്ത പടിയിലേക്ക് ഉയർത്താനാണ് ശ്രമിക്കുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Advertisements