ചാമ്പ്യൻസ് ലീഗ് : ആദ്യ പാദ സെമി ഫൈനലിൽ ആഴ്സനലിലെ വീഴ്ത്തി പി എസ് ജി

ലണ്ടൻ: യുവേഫ ചാമ്ബ്യൻസ് ലീഗ് ആദ്യ പാദ സെമി ഫൈനലിൽ ആഴ്സനലിലെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി പി.എസ്.ജി. ആഴ്‌സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സ്ട്രൈക്കർ ഒസ്മാനെ ഡെംബലെയാണ് പി.എസ്.ജിയുടെ വിജയഗോൾ നേടുന്നത്.മത്സരം തുടങ്ങി നാലാം മിനിറ്റില്‍ നേടിയ ഒരറ്റ ഗോളിന്റെ ബലത്തിലാണ് പി.എസ്.ജി എവേ ആദ്യ പാദം ജയിച്ച്‌ കയറിയത്. ഗോള്‍ തിരിച്ചടിക്കാനുള്ള ആഴ്സനല്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

Advertisements

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെറ്റ് പീസിലൂടെ മൈക്കല്‍ മെറീനോയുടെ ആഴ്സനല്‍ ഗോള്‍വല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് വിളിച്ചു. ലീഡുയർത്താനുള്ള പി.എസ്.ജി ശ്രമങ്ങളേറെ കണ്ടെങ്കിലും വിജയം ഒരുഗോളില്‍ ഒതുങ്ങി. രണ്ടാം പാദം മെയ് എട്ടിന് പാരീസില്‍ നടക്കും.

Hot Topics

Related Articles