കൊല്ലം: ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ബിനു (41)ആണ് മരിച്ചത്. ഔട്ട് ഹൗസിലെ ഫാനില്‍ തൂങ്ങിയാണ് മരണം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും. അതേസമയം, സംസ്ഥാനത്ത് പൊലീസുകാർ ആത്മഹത്യ ചെയ്യുന്നത് വർധിച്ചുവരികയാണ്. പൊലീസുകാരുടെ ആത്മഹത്യ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കൂടി മരിച്ച വാർത്ത പുറത്തുവരുന്നത്.
Advertisements