ചടയമംഗലത്ത് വാഹനാപകടം:ഒരു മരണം,ആറു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ


തിരുവനന്തപുരം: ചടയമംഗലം കുരിയോടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ ആറു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പുത്തൂർ മാവടി എ വി നിവാസിൽ പങ്കജാക്ഷി(88) ആണ് മരിച്ചത്. അശോക് ബാബു (56), ഗീത (56), അഖില ( 33 ). ജീവ ( 23 ), അർജുൻ (4), നിയ (7) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
തിങ്കൾ വൈകുന്നേരം നാലരയോടെ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Advertisements

Hot Topics

Related Articles