ചെന്നൈയിലെ ഭൂമിക്കേസ്; മമ്മൂട്ടിയ്ക്കും മകൻ ദുൽഖറിയും നിർണ്ണായകം; ഇനിയുള്ള പന്ത്രണ്ട് ആഴ്ചകൾ ആകാംഷയോടെ നോക്കിയിരുന്ന് താരകുടുംബം

ചെന്നൈ: തമിഴ്‌നാട്ടിലെ ഭൂമിവാങ്ങിയ തർക്കക്കേസിൽ നിർണ്ണായകമായ പന്ത്രണ്ട് ആഴ്ചയിലേയ്ക്കു കടന്ന് മമ്മൂട്ടിയും കുടുംബവും. ഇനിയുള്ള പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിൽ ലാൻഡ് ഡ്രൈബ്യൂണലിന്റെ വിധി മമ്മൂട്ടിയ്ക്കും ദുൽഖറിയും കുടുംബത്തിനും ഏറെ നിർണ്ണായകമാകും.

Advertisements

ഇതിനിടെ, ഭൂമി ഉടമസ്ഥാവകാശ കേസിൽ നടൻ മമ്മൂട്ടിക്കും മകൻ ദുൽഖർ സൽമാനും കുടുംബത്തിനും നേരിയ ആശ്വാസവുമായി ട്രൈബ്യൂണലിന്റെ വിധിയും എത്തി. താരകുടുംബം വാങ്ങിയ ഭൂമി പിടിച്ചെടുക്കാനുള്ള ലാൻഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെന്നൈക്കടുത്തുള്ള ചെങ്കൽപ്പേട്ടിലാണ് മമ്മൂട്ടിക്കും കുടുംബത്തിനും 40 ഏക്കർ ഭൂമിയുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് സംരക്ഷിത വനഭൂമിയാണെന്ന് കണ്ടെത്തിയാണ് തമിഴ്നാട് ലാന്റ് അഡ്മിനിസ്ട്രേഷൻ നടപടി സ്വീകരിച്ചത്. താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലാന്റ് അഡ്മിനിസ്ട്രേഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ മമ്മൂട്ടിക്ക് ആശ്വസിക്കാം. എന്നാൽ പൂർണമായി ആശ്വാസമായി എന്ന് പറയാൻ സാധിക്കില്ല. കാരണം അടുത്ത 12 ആഴ്ചകൾ നിർണായകമാണ്.

ചെങ്കൽപ്പേട്ട് ജില്ലയിലെ കരുങ്കുഴി പള്ളം എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ 40 ഏക്കർ. ഇത് പുറമ്പോക്ക് ഭൂമിയാണെന്നും സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ലാന്റ് അഡ്മിനിസ്ട്രേഷൻ കമ്മീഷൻ ജില്ലാ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഈ വർഷം മാർച്ച് 16നാണ് കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചത്.

ലാന്റ് അഡ്മിനിസ്ട്രേഷൻ കമ്മീഷറുടെ ഉത്തരവ് ചോദ്യം ചെയ്ത് മമ്മൂട്ടിയും കുടുംബവും മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. മുഹമ്മദ് കുട്ടി എന്ന മ്മൂട്ടി, മകൻ ദുൽഖൽ സൽമാൻ മുഹമ്മദ് കുട്ടി, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ പേരിലാണ് 40 ഏക്കറുള്ളത്. ഭൂമി ഏറ്റെടുക്കുന്നത് താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു. ഇതെല്ലാം കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. തുടർന്ന് ഇന്നലെയാണ് കേസിൽ കോടതി വിധി പ്രസ്താവിച്ചത്.

മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ നടപടി പാടില്ല എന്നും ഹൈക്കോടതി ആഗസ്റ്റിൽ നിർദേശിച്ചിരുന്നു. ഭൂമിയുടെ എല്ലാ രേഖകളും മമ്മൂട്ടി കോടതിയിൽ ഹാജരാക്കി. 1927 ജൂൺ 14ലെ ഒറ്റിയാധാരം അടിസ്ഥാനമാക്കിയാണ് ഭൂമി ഇടപാടുകൾ നടന്നതെന്ന് താരം ഹൈക്കോടതിയെ ബോധിപ്പിച്ചു. 247 ഏക്കർ ഭൂമിയുടെ ഭാഗമാണ് വിവാദ സ്ഥലം. പലതവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

1929ൽ ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥനാണ് ജി സിരൂർ എന്ന വ്യക്തിക്ക് ഭൂമി വിറ്റത്. റവന്യൂ വകുപ്പിൽ ഭൂമിയുമായി ബന്ധപ്പെട്ട പണം അടയ്ക്കാൻ സാധിക്കാതെ വന്നപ്പോൾ 1933ൽ സ്ഥലം ഇദ്ദേഹം ലേലത്തിൽ വച്ചു. സി കുണ്ണപ്പ നായ്ക്കർ എന്ന വ്യക്തിയാണ് ലേലം പിടിച്ചത്. പട്ടയം കിട്ടിയ ശേഷം ഇദ്ദേഹം 121 ഏക്കർ മുത്തുകൃഷ്ണ എന്ന വ്യക്തിക്ക് വിറ്റു. 40 ഏക്കർ കപാലി പിള്ളക്കും വിറ്റു. 1941ൽ പിള്ള മരിച്ചു.

പിന്നീട് പലതവണ കൈമാറ്റം ചെയ്യപ്പെട്ട ശേഷം 1997ലാണ് മമ്മൂട്ടിയും കുടുംബവും 40 ഏക്കർ വാങ്ങിയത്. മമ്മൂട്ടി വാങ്ങിയ ഭൂമിയുടെ മുൻകാല അവകാശികൾ പിന്നീട് കോടതിയെ സമീപിച്ചു. 2007 മുതൽ ചെങ്കൽപ്പേട്ട് പ്രിൻസിപ്പൽ സബ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് തിരുവണ്ണാമലൈ അസിസ്റ്റന്റ് സെറ്റിൽമെന്റ് ഓഫീസർ നൽകിയ പട്ടയം 1997ൽ അന്നത്തെ ലാന്റ് കമ്മീഷണർ റദ്ദാക്കിയിരുന്നുവെന്നും പറയപ്പെടുന്നു.

ഈ വർഷം മാർച്ചിലാണ് ലാന്റ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ പുതിയ ഉത്തരവിറക്കിയത്. ഇത് ചോദ്യം ചെയ്ത് മമ്മൂട്ടിയും ദുൽഖറും മറ്റു കുടുംബാംഗങ്ങളും വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോൾ കോടതി നടപടി തടഞ്ഞു. ചൊവ്വാഴ്ച കേസിൽ ഏറെ നേരം വാദം നടന്നു. സ്വകാര്യ സ്ഥലമാണ് വാങ്ങിയതെന്ന് മമ്മൂട്ടിയുടെ അഭിഭാഷകൻ വാദിച്ചു. അല്ലെന്ന് സർക്കാർ അഭിഭാഷകനും. ഒടുവിൽ മമ്മൂട്ടിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ലാന്റ് അഡ്മിനിസ്ട്രേഷന്റ ഉത്തരവ് ഹൈക്കോടതി പൂർണമായും റദ്ദാക്കി. ഇനി പുതിയ ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് ഇറക്കുന്നതിന് മുമ്ബ് മമ്മൂട്ടിക്കും കുടുംബത്തിനും പറയാനുള്ളത് കേൾക്കണം. അതിന് 12 ആഴ്ച കോടതി സമയം നൽകിയിട്ടുണ്ട്. അതായത്, അടുത്ത 12 ആഴ്ചകൾക്കകം ലാന്റ് അഡ്മിനിസ്ട്രേഷൻ ഇറക്കുന്ന ഉത്തരവ് മമ്മൂട്ടിയെ സംബന്ധിച്ച് നിർണായകമാണ്. താരത്തിന് എതിരാണ് ഉത്തരവ് എങ്കിൽ വീണ്ടും നിയമ നടപടികൾ തുടരേണ്ടിവരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.