ചക്കുളത്തുകാവില്‍ പത്മശ്രീ പുരസ്‌കാര ജേതാവായ നാട്ടുചികിത്സാ വിദഗ്ധ ലക്ഷ്മിക്കുട്ടിയമ്മയുടെ പാദപൂജ നടത്തി; പന്ത്രണ്ട് നോമ്പ് ഉത്സവത്തിന് കൊടിയേറി

എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നാരീപൂജ ഇന്ന്. പന്ത്രണ്ടു നോമ്പ് ഉത്സവം തന്ത്രി ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറി. ഇന്ന് 9.30ന് നടന്ന നാരീപൂജയില്‍ പത്മശ്രീ പുരസ്‌കാര ജേതാവായ പാരമ്പര്യ നാട്ടുചികിത്സാ വിദഗ്ധ ലക്ഷ്മിക്കുട്ടിയമ്മയുടെ പാദപൂജ ക്ഷേത്ര മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ നിര്‍വഹിക്കും.ചടങ്ങില്‍ കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കും.തുടര്‍ന്ന് ഭക്തജനങ്ങളുടെ പാദപൂജ ക്ഷേത്ര മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ നിര്‍വഹിക്കും. ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ഹരിക്കുട്ടന്‍ നമ്പൂതിരി , ജയസൂര്യ നമ്പൂതിരി എന്നിവര്‍ കാര്‍മികരാകും. നാരീപൂജയോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും.

Advertisements

തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍ ,ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷാരത്ത്, വാര്‍ഡ് അംഗം കൊച്ചുമോള്‍ ഉത്തമന്‍, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ പ്രസംഗിക്കും. 26 ന് സഹസ്രകലശാഭിഷേകം, തിരുവാഭരണ ഘോഷയാത്ര എന്നിവയും 27 ന് ചക്കരക്കുളത്തില്‍ ആറാട്ടും മഞ്ഞനീരാട്ടും കൊടിയിറക്കും.

Hot Topics

Related Articles