കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഉടന്‍; പതിനഞ്ച് മിനിറ്റ് സമരം, ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്ന് നേതാക്കള്‍

തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11. 15 വരെയാണ് സമരം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. റോഡിന്റെ ഒരു ഭാഗത്ത് വാഹനങ്ങള്‍ കടന്ന് പോകാന്‍ സൗകര്യമൊരുക്കിയായിരിക്കും സമരം നടത്തുക.

Advertisements

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ ജോജു വിഷയത്തില്‍ പ്രതികളായ നേതാക്കള്‍ കീഴടങ്ങ?ാന്‍ സാധ്യതയുണ്ട്. സമരത്തിനു ശേഷം നേതാക്കള്‍ ഡിസിസിയില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ നികുതി കുറച്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങളും വില കുറക്കണം എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Hot Topics

Related Articles