ചാമ്പ്യൻസ് ലീഗ് : ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം : ബയേണും സിറ്റിയും നേർക്കുനേർ 

കിരീട സ്വപ്നങ്ങളുമായി എത്തുന്ന വമ്ബന്മാരുടെ പോരാട്ടത്തോടെ ചാമ്ബ്യന്‍സ് ലീഗ് ക്വര്‍ട്ടര്‍ ഫൈനലിന് തുടക്കമാവുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ ബയേണ്‍ വിരുന്നെത്തുമ്ബോള്‍ യൂറോപ്പിലെ സമീപകാലത്തെ ഏറ്റവും മികച്ച പരിശീലകരുടെയും പോരാട്ടമായി ഇത് മാറുന്നുണ്ട്. മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക സ്വന്തം തട്ടകത്തില്‍ ഇന്റര്‍ മിലാനെയും നേരിടും. ബുധനാഴ്‌ച്ച പുലര്‍ച്ചെ 12.30നാണ് മത്സരങ്ങള്‍ക്ക് വിസില്‍ മുഴങ്ങുക. 

Advertisements

സീസണിലെ യൂറോപ്പിലെ ഏറ്റവും വലിയ പോരാട്ടത്തിനാണ് ഇത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. കിരീടം മാത്രം ലക്ഷ്യം വെച്ച്‌ എത്തുന്ന സിറ്റിക്കും ബയേണിനും ജയത്തില്‍ കുറഞ്ഞതൊന്നും തൃപ്തി നല്‍കില്ല. നാഗല്‍സ്മാന് പകരം ടൂഷല്‍ കൂടി എത്തിയതിന്റെ ഊര്‍ജം ബയേണിന് ഉണ്ടാവും എന്നുറപ്പാണ്. ഇത്തവണ ചാമ്ബ്യന്‍സ് ലീഗില്‍ നാഗല്‍സ്മാന് കീഴില്‍ പിഎസ്ജിയെ അടക്കം എല്ലാ ടീമിനെയും കീഴടക്കിയ ബയേണ്‍, സിറ്റിക്കെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടത് ടൂഷലിന്റെ കൂടി ആവശ്യമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുദ്ധിരാക്ഷസന്മാരുടെ തന്ത്രങ്ങള്‍ പോലെ കളത്തിലും സൂപ്പര്‍ താരങ്ങളുടെ പോരാട്ടമാണ് കാണാന്‍ കഴിയുക. ബുണ്ടസ്ലീഗയിലെ ഗോളടി മികവ് പ്രീമിയര്‍ ലീഗിലും അനായാസം തുടരുന്ന ഹാലണ്ട് തന്നെയാണ് സിറ്റിയുടെ പ്രധാന പ്രതീക്ഷ. നോര്‍വേ താരത്തിന് തടയിടാന്‍ ഉപമേങ്കാനോയേയും ഡി ലൈറ്റിനും കഴിഞ്ഞാല്‍ ബയേണിന് കാര്യങ്ങള്‍ എളുപ്പമാകും. ഗ്രീലിഷ്, മേഹ്റസ്, ആല്‍വാരസ് തുടങ്ങി മുന്‍ നിര ഒന്നാകെ ഫോമില്‍ ഉള്ളതാണ് സിറ്റിക്ക് മത്സരത്തില്‍ ചെറിയ മുന്‍ തൂക്കം നല്‍കുന്നത്. 

അതേ സമയം ബെഞ്ചില്‍ നിന്നും എത്തി മത്സരം മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള പകരക്കാരയ താരങ്ങള്‍ ബയേണിനും കരുത്തു പകരും. മുള്ളറും, മുസ്യാലയും സാനെയും കോമാനും എല്ലാം ചേരുമ്ബോള്‍ മത്സരം ഗോള്‍ മഴ ആയി മാറിയാലും അത്ഭുതപ്പെടാന്‍ ഇല്ല. കപ്പ് മത്സരത്തില്‍ ഫ്രീബര്‍ഗിനോട് തോല്‍വി ഏറ്റ് പുറത്തായതിന് പിറകെ അവരെ ലീഗില്‍ കീഴടക്കിയ ശേഷമാണ് ബയേണ്‍ എത്തുന്നത്. എങ്കിലും തങ്ങളുടെ ചിരകാല സ്വപ്നമായ ചാമ്ബ്യന്‍സ് ലീഗിന് വേണ്ടി സിറ്റി എത്തുമ്ബോള്‍ സമീപകാലത്ത് യൂറോപ്പിലെ വമ്ബന്മാരുടെ പേടി സ്വപ്നമായ ബയേണിനെ പെപ്പ് ഒരിക്കലും വില കുറച്ചു കാണില്ലെന്നുറപ്പാണ്. 

തന്റെ മുന്‍ ക്ലബ്ബിനെതിരെ അദ്ദേഹം പുറത്തെടുക്കുന്ന തന്ത്രങ്ങളും കണ്ടറിയേണ്ടതാണ്. ചെല്‍സിക്കൊപ്പം ചാമ്ബ്യന്‍സ് ലീഗ് ഉയര്‍ത്തിയ ടൂഷലിന് കൂടുതല്‍ മികച്ച സംഘവുമായി ഈ നേട്ടം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആണ് ബയേണ്‍.

സീരീ എയില്‍ വിജയമില്ലാതെ ആഴ്ചകള്‍ പിന്നിട്ട ശേഷമാണ് ഇന്റര്‍ യൂറോപ്യന്‍ പോരാട്ടത്തിന് എത്തുന്നത്. അത് കൊണ്ട് തന്നെ ഫോം വീണ്ടെടുക്കേണ്ടത് ഇന്‍സാഗിക്കും സംഘത്തിനും അനിവാര്യമാണ്. മുന്‍ നിരയുടെ പ്രകടനമാണ് ടീമിന് ആശങ്ക സമ്മാനിക്കുന്നത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ എതിര്‍ വല കുലുക്കാന്‍ ആവാതെ ലുക്കാകുവും മര്‍ട്ടിനസും എല്ലാം അടങ്ങുന്ന മുന്നേറ്റം ഉഴറുന്ന കാഴ്ച്ചയാണ് കാണുന്നത്. എങ്കിലും പ്രീ ക്വര്‍ട്ടറില്‍ മറ്റൊരു പോര്‍ച്ചുഗീസ് ടീമായ പോര്‍ട്ടോയെ കീഴടക്കിയത് ഇന്ററിന് ആവേശം പകരും. പോര്‍ട്ടോയോട് തോല്‍വി അറിഞ്ഞ ശേഷമാണ് ബെന്‍ഫിക ഇന്ററിനെ സ്വന്തം തട്ടകത്തില്‍ നേരിടുന്നത്. ആഭ്യന്തര ലീഗില്‍ ഏഴു പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്താണ് ബെന്‍ഫിക. ഗോണ്‍സാലോ റാമോസും റഫാ സില്‍വയും അടങ്ങിയ മുന്നേറ്റവും ഒട്ടാമെന്റി നയിക്കുന്ന പ്രതിരോധവും ഇന്ററിന് ഭീഷണി ആവാന്‍ പോന്നത് തന്നെയാണ്. എതിര്‍ തട്ടകത്തില്‍ തോല്‍വി നേരിടാതെ ഇരിക്കാന്‍ തന്നെയാവും ഇന്ററിന്റെയും നീക്കം.

Hot Topics

Related Articles