ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ മോശം പ്രകടനം : ടീമിൽ വൻ അഴിച്ചു പണി നടത്തി പാക്കിസ്ഥാൻ

കറാച്ചി : ഇപ്പോള്‍ നടക്കുന്ന ചാമ്ബ്യൻസ് ട്രോഫി ടൂർണമെന്റില്‍ ആതിഥേയരായ പാകിസ്ഥാന് പുറത്താകേണ്ടി വന്നത് കൊണ്ട് തന്നെ ടീമില്‍ വൻ അഴിച്ച്‌ പണിയാണ് ബോർഡ് നടത്തിയിരിക്കുന്നത്. ടൂർണമെന്റില്‍ മോശമായ പ്രകടനങ്ങള്‍ കാഴ്ച വെച്ച ബാബർ അസം, ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ എന്നിവരെ പുറത്തിരുത്തി പുതിയ താരങ്ങളെ കൊണ്ട് വരാനാണ് പിസിബി പദ്ധതിയിടുന്നത്.

Advertisements

ചാമ്ബ്യൻസ് ട്രോഫിയില്‍ നിന്ന് പരാജയം ഏറ്റുവാങ്ങി പുറത്താകേണ്ടി വന്നത് കൊണ്ട് തന്നെ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, പേസ് ബോളർ ഷഹീൻ ഷാ അഫ്രീദി എന്നിവർക്ക് നേരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. നായകനായ ആദ്യ ഐസിസി ടൂർണമെന്റ് തന്നെ ടീം ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ഒന്നില്‍ പോലും വിജയിക്കാതെ പുറത്താകേണ്ടി വന്നതില്‍ മുഹമ്മദ് റിസ്‌വാന് നേരെ പല മുൻ താരങ്ങളും രംഗത്ത് എത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുപ്പിച്ച്‌ രണ്ട് മത്സരങ്ങളും, ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന മത്സരം ഉപേക്ഷിക്കപ്പെട്ടതും ആതിഥേയർക്ക് തിരിച്ചടിയായി. മാർച്ച്‌ 16 മുതല്‍ ന്യുസിലാന്റില്‍ ആരംഭിക്കുന്ന പരമ്ബരയില്‍ അഞ്ച് ടി-20 മത്സരങ്ങളാണ് വരുന്നത്. വരും ദിവസങ്ങളില്‍ ടീം പ്രഖ്യാപനം ഉണ്ടായേക്കും. ടി 20 ആയതിനാല്‍ സീനിയർ താരങ്ങളില്‍ പലർക്കും സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്.

Hot Topics

Related Articles