ലണ്ടൻ : റയല്‍ മാഡ്രിഡിനോടുള്ള കണക്കുകള്‍ ആന്‍ഫീല്‍ഡില്‍ തീര്‍ക്കാം എന്ന് കരുതിയ ലിവര്‍പൂള്‍ സ്വന്തം ആരാധകരുടെ മുന്നിലും നണംകെട്ടു. ഇന്ന് ആദ്യ 14 മിനുട്ടുകള്‍ക്ക് അകം രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയ ലിവര്‍പൂള്‍ ആണ് പിന്നീട് തകര്‍ന്നടിയുകയും വൻ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നത്. ഇനി രണ്ടാം പാദത്തില്‍ മാഡ്രിഡില്‍ ചെന്ന് അത്ഭുതങ്ങള്‍ കാണിച്ചാലെ ലിവര്‍പൂളിന് ക്വാര്‍ട്ടര്‍ കാണാന്‍ ആകൂ.
കഴിഞ്ഞ ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന്റെ ആവര്‍ത്തനമായ മത്സരത്തില്‍ ആദ്യ ഗോള്‍ വരാന്‍ വെറും അഞ്ചു മിനുട്ട് മാത്രമാണ് എടുത്തത്. മൊ സല വലതു വിങ്ങില്‍ നിന്ന് നല്‍കിയ പാസ് ഫ്ലിക്ക് ചെയ്ത് ഡാര്‍വിന്‍ നൂനിയ വലയ്ക്ക് അകത്താക്കി. സ്കോര്‍ 1-0. 14ആം മിനുട്ടില്‍ കോര്‍തോയുടെ ഒരു ഗിഫ്റ്റ് സ്വീകരിച്ച് സലാ ലിവര്‍പൂളിന്റെ ലീഡ് ഇരട്ടിയാക്കി. സ്വപന തുടക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷെ കളി മാറിമറിയാന്‍ അധികനേരം എടുത്തില്ല. 21ആം മിനുട്ടില്‍ ബെന്‍സീമയില്‍ നിന്ന് പാസ് സ്വീകരിച്ച് വിനീഷ്യസിന്റെ നല്ല ചുവടുകള്‍. അതിനു ശേഷം ഒരു കേര്‍ളിംഗ് ഷോട്ട് അലിസണെ കീഴ്പ്പെടുത്തി വലയില്‍. സ്കോര്‍ 2-1.
36ആം മിനുട്ടില്‍ കോര്‍തോ വരുത്തിയത് പോലൊരു പിഴവ് അലിസണും വരുത്തി. അലിസന്റെ പാസ് വിനീഷ്യസിന്റെ കാലില്‍ തട്ടി നേരെ വലയിലേക്ക്. സ്കോര്‍ 2-2. കളി ആദ്യ പകുതിയില്‍ 2-2 എന്ന നിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ റയല്‍ മാഡ്രിഡ് ലീഡ് എടുത്തു. ഒരു ഫ്രീകിക്കില്‍ നിന്ന് എഡര്‍ മിലിറ്റാവോയുടെ ഹെഡര്‍. സ്കോര്‍ 2-3. റയല്‍ മാഡ്രിഡ് കളി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 55ആം മിനുട്ടില്‍ ബെന്‍സീമയും ഗോള്‍ ലിസ്റ്റിലേക്ക് കയറി. ഇത്തവണ ഒരു വലിയ ഡിഫ്ലക്ഷന്‍ റയലിനെ സഹായിച്ചു. സ്കോര്‍ 2-4. ലിവര്‍പൂള്‍ കളി മറന്നതു പോലെ ആയ നിമിഷങ്ങള്‍.
67ആം മിനുട്ടില്‍ ബെന്‍സീമ ഒരിക്കല്‍ കൂടെ നിറയൊഴിച്ചു. വിനീഷ്യസില്‍ നിന്ന് പന്ത് സ്വീകരിച്ച് അലിസണെയും ഡിഫന്‍ഡേഴ്സിനെയും നാലു ഭാഗത്തേക്കും അയച്ച ഒരു ഡമ്മിക്കു ശേഷം ഒഴിഞ്ഞ വലയിലേക്ക് ആയിരുന്നു ബെന്‍സീമയുടെ ഷോട്ട് 3-5. ആന്‍ഫീല്‍ഡ് ഒരു കോട്ടയാണെന്ന് ലിവര്‍പൂള്‍ ആരാധകര്‍ പോലും ഇനി പറയില്ല എന്ന പരുവം.
1966നു ശേഷം ആദ്യമയാണ് ഒരു യൂറോപ്യന്‍ മത്സരത്തില്‍ 5 ഗോളുകള്‍ വഴങ്ങുന്നത്. ഇനി മാര്‍ച്ച് 15നാണ് രണ്ടാം പാദ മത്സരം നടക്കുക.