ലാഹോര്‍: 2025 ലെ ഐസിസി ചാമ്ബ്യന്‍സ് ട്രോഫി മത്സരത്തില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് ഒരു വേദി. പാകിസ്ഥാനിലെ വേദിയില്‍ ഇന്ത്യ കളിക്കുന്നില്ല എന്നിരിക്കെ ആരാധകരെ അമ്ബരപ്പിക്കുന്ന സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഓസ്ട്രേലിയ – ഇംഗ്ലണ്ട് മത്സരത്തിനിടെയാണ് സംഘാടകര്‍ ആരാധകര്‍ക്ക് വമ്ബന്‍ സര്‍പ്രൈസ് ഒരുക്കിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ ഓസ്ട്രേലിയന്‍ ദേശീയഗാനം ആലപിക്കുമെന്ന പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ ദേശീയഗാനം വേദിയില്‍ ആലപിക്കുകയായിരുന്നു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ രണ്ട് വലിയ ടീമുകളായ ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമും ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീമുമാണ് ഏറ്റുമുട്ടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ ദേശീയഗാനത്തിന് ശേഷം ഓസ്ട്രേലിയന്‍ ദേശീയഗാനം പ്രതീക്ഷിച്ചിരുന്ന ആരാധകരെ അമ്ബരപ്പിച്ച് ഇന്ത്യന്‍ ദേശീയ ഗാനം മുഴങ്ങിയതോടെ ആരാധകര്‍ ആവേശഭരിതരായി
ടൂര്‍ണമെന്റില്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കുന്നില്ല എന്നിരിക്കെയാണ് 2-3 സെക്കന്‍ഡ് നീണ്ടുനിന്ന ഇന്ത്യന്‍ ദേശീയ ഗാനം മുഴങ്ങിയത്. പിഴവ് മനസ്സിലാക്കി പെട്ടെന്ന് തന്നെ ഓസ്ട്രേലിയന്‍ ദേശീയഗാനം മുഴങ്ങുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ വൈറലാണ്.