ഇസ്ലാമബാദ്: ചാംപ്യന്‍സ് ട്രോഫി പടിവാതില്‍ക്കല്‍ നില്‍ക്കെ പ്രഖ്യാപിച്ച ടീമില്‍ മാറ്റം വരുത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നു.സ്വന്തം നാട്ടില്‍ അരങ്ങേറുന്ന പോരാട്ടത്തിനായി 15 അംഗ സംഘത്തെ പാകിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടീം സെലക്ഷന്‍ വന്‍ വിവാദമായി.
ഖുഷ്ദില്‍ ഷ, ഫഹീം അഷ്‌റഫ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് വലിയ വിവാദമായി മാറിയത്. ഇരുവരുടേയും ടീമിലേക്കുള്ള വരവിനെ ഇതിഹാസ താരങ്ങളടക്കം പലരും ചോദ്യം ചെയ്തു. ഇതോടെയാണ് ടീമില്‍ മാറ്റം വരുത്താനുള്ള ആലോചന. ഈ മാസം 12 വരെയാണ് ടീമുകള്‍ക്ക് പ്രഖ്യാപിച്ച സംഘത്തില്‍ മാറ്റം വരുത്താന്‍ അവസരമുള്ളത്. അതിനു മുന്‍പ് ടീം പ്രഖ്യാപിച്ച് ജേഴ്‌സിയടക്കമുള്ളവ പുറത്തിറക്കുകയാണ് പാക് അധികൃതര്‍ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപ കാലത്ത് ഏകദിനം കളിക്കാത്ത ഖുഷ്ദില്‍, ഫഹീം എന്നിവരെ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. ഫഹീമിന്റെ ബാറ്റിങ് ആവറേജ് 10ഉം ബൗളിങ് ആവേറജ് 47ഉം ആണ്. 2023ലാണ് താരം അവസാനമായി ഏകദിനം കളിച്ചത്. 2022ലാണ് ഖുഷ്ദില്‍ അവസാനമായി ഏകദിനം കളിച്ചത്. ഏകദിനത്തില്‍ 10 ഇന്നിങ്‌സില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും താരത്തിനില്ല. ഇതിനെതിരെ മുന്‍ ക്യാപ്റ്റന്‍ വസിം അക്രം അടക്കമുള്ള മുന്‍ ഇതിഹാസങ്ങള്‍ രംഗത്തെത്തി.