കറാച്ചി : ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗ്രൂപ്പ് ബി മത്സരം മഴ മുടക്കി. മഴ ശമിക്കാതിരുന്നതു കാരണം ടോസ് പോലും ഇടാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.ഇതോടെ, ബുധനാഴ്ച നടക്കുന്ന ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാൻ മത്സരത്തിൽ തോൽക്കുന്നവർ സെമി ഫൈനൽ കാണാതെ പുറത്താകുമെന്നുറപ്പായി. ഇനിയുള്ള മത്സരങ്ങളിൽ ഓസ്ട്രേലിയക്ക് അഫ്ഗാനിസ്ഥാനെയും ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെയുമാണ് നേരിടാനുള്ളത്. ഈ മത്സരങ്ങൾ ജയിച്ചാൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തും.ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓരോ ജയമാണുള്ളത്.ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ജയിക്കുന്നവർക്ക് അവസാന മത്സരം കൂടി ജയിച്ചാലേ സെമി ഉറപ്പിക്കാനാകൂ. ഇതോടെ, സെമി ഫൈനലിനു മുൻപ് നോക്കൗട്ട് സ്വഭാവമുള്ള രണ്ട് മത്സരങ്ങൾ നടക്കുമെന്നുറപ്പായി.