എസിയെ ഈസിയായി മറികടന്ന് ഇന്റർ ; ചാമ്പ്യൻസ് ലീഗ് ഫൈനൽ ബർത്ത് ഉറപ്പിച്ചു

ലണ്ടൻ : ചിര വൈരികളായ എ സി മിലാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ഇന്റര്‍ മിലാന്‍ ചാമ്ബ്യന്‍സ് ലീഗിന്റെ കലാശപ്പോരിന് യോഗ്യത നേടി.
സെമിയുടെ ഇരുപാദങ്ങളിലുമായി 3-0ത്തിന്റെ അഗ്രിഗേറ്റ് സ്‌കോറിനാണ് ഇന്റര്‍ മിലാന്‍ വിജയിച്ചത്.

Advertisements

സാന്‍സിറോയില്‍ അരങ്ങേറിയ രണ്ടാംപാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിമോണി ഇന്‍സാഗിയുടെ ടീം വിജയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യപാദ സെമിയിലെ രണ്ട് ഗോളിന്റെ ഡെഫിസിറ്റുമായി ഇറങ്ങിയ എ സി മിലാന്‍ ഫസ്റ്റ് ഹാഫില്‍ ഗോള്‍ നേടാന്‍ പരമാവധി ശ്രമിച്ചു. പരിക്ക് കാരണം ആദ്യപാദ സെമി നഷ്ടമായ സൂപ്പര്‍ താരം റാഫേല്‍ ലിയാവോ എ സി മിലാനായി രണ്ടാംപാദ പോരാട്ടത്തില്‍ ഇറങ്ങിയിരുന്നു. എ സി മിലാന് ആദ്യപകുതിയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇന്റര്‍ മിലാന്‍ ഗോള്‍ കീപ്പര്‍ ഒനാനയെ മറികടക്കാന്‍ സാധിച്ചില്ല.

രണ്ടാം പകുതിയിലാണ് വിജയം ഉറപ്പിച്ച ഇന്റര്‍ മിലാന്റെ ഗോള്‍ പിറന്നത്. അര്‍ജന്റീന സൂപ്പര്‍ താരം ലൗറ്റാരോ മാര്‍ട്ടീനസാണ് ഇന്ററിന്റെ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ച ഗോള്‍ സ്വന്തമാക്കിയത്. 74 ആം മിനിറ്റിലായിരുന്നു ലൗറ്റാരോയുടെ സ്ട്രൈക്ക്.

കഴിഞ്ഞ ആഴ്ച നടന്ന ആദ്യപാദ സെമിയില്‍ എ സി മിലാനെ ഇന്റര്‍ മിലാന്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആദ്യ പകുതിയുടെ തുടക്കത്തില്‍ എഡിന്‍ സെക്കോയും മിഖിതാര്യനുമാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്.

2010ലായിരുന്നു ഇതിന് മുന്‍പ് ഇന്റര്‍ മിലാന്‍ ചാമ്ബ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നത്. ഇന്റര്‍ അവസാനമായി ചാമ്ബ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതും 2010ലായിരുന്നു. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മാഡ്രിഡ് സെമി പോരാട്ടത്തിലെ വിജയികളെയാണ് ഇന്റര്‍ മിലാന്‍ ഫൈനലില്‍ നേരിടുക. ഇന്ത്യന്‍ സമയം ജൂണ്‍ 11ന് പുലര്‍ച്ചെ 12.30നാണ് ഫൈനല്‍ പോരാട്ടം.

Hot Topics

Related Articles