ചാമ്പ്യൻസ് ട്രോഫി : ഇന്ന് ഫൈനൽ : ഇന്ത്യൻ ടീം ഇങ്ങനെ

ദുബായ്: ചാമ്ബ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്ബോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.തുടര്‍ ജയങ്ങളുമായി ഫൈനലിലെത്തിയ ടീമില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന ചോദ്യം ബാക്കിയാണെങ്കിലും ടീമില്‍ ഒരു മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Advertisements

ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരായി എത്തും. ആദ്യ രണ്ട് കളികളില്‍ തിളങ്ങിയ ശുഭ്മാന്‍ ഗില്ലിന് ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ അവസാന രണ്ട് മത്സരങ്ങളിലും ഫോമിലാവാന്‍ കഴിയാഞ്ഞത് ഇന്ത്യക്ക് ആശങ്കയാണ്. രോഹിത്തില്‍ നിന്നും വലിയൊരു ഇന്നിംഗ്സ് ഇന്ത്യ നാളെ പ്രതീക്ഷിക്കുന്നു. മിന്നും ഫോമിലുള്ള വിരാട് കോലി മൂന്നാം നമ്ബറിലിറങ്ങും. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനെ നേരിട്ടപ്പോള്‍ പവര്‍ പ്ലേയില്‍ ഇന്ത്യ 30-3ലേക്ക് വീണിരുന്നു. ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ അന്ന് കരകയറ്റിയത്. ഈ സാഹചര്യത്തില്‍ ശ്രേയസ് നാലാം നമ്ബറില്‍ തുടരുമ്ബോള്‍ അക്സര്‍ പതിവുപോലെ ബാറ്റിംഗ് പ്രമോഷന്‍ ലഭിച്ച്‌ അഞ്ചാമനായി ക്രീസിലെത്തും. കെ എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയുമാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൗളിംഗ് നിരയിലാണ് നാളെ മാറ്റത്തിന് എന്തെങ്കിലും സാധ്യതയുള്ളത്. ബംഗ്ലാദേശിനെതിരെയും ഓസ്ട്രേലിയക്കെതിരെയും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ട കുല്‍ദീപ് യാദവിന് പകരം ഒരു പേസറെ ടീമിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അര്‍ഷ്ദീപ് സിംഗിനോ ഹര്‍ഷിത് റാണക്കോ നാളെ അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന അര്‍ഷ്ദീപിനെ കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ മത്സരത്തില്‍ കുല്‍ദീപ് രണ്ട് വിക്കറ്റെടുത്തിരുന്നെങ്കിലും റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയിരുന്നില്ല. പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റെടുത്തതാണ് കുല്‍ദീപിന്‍റെ ടൂര്‍ണമെന്‍റിലെ മികച്ച ബൗളിംഗ് പ്രകടനം.മൂന്നാം സ്പിന്നറായി വരുണ്‍ തക്രവര്‍ത്തിയും പ്രധാന പേസറായി മുഹമ്മദ് ഷമിയും പ്ലേയിംഗ് ഇലവനില്‍ തുടരും.

ചാമ്ബ്യൻസ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യയയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്/ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

Hot Topics

Related Articles