ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: പി.എസ് ജിയ്ക്കു തകർപ്പൻ ജയം; മെസിയും എംബാപ്പെയും തകർത്തതോടെ വീണ്ടും മുന്നിൽ പി.എസ്.ജി

പാരീസ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ പി.എസ്.ജി മികച്ച ജയത്തോടെ ഗ്രൂപ്പ് എച്ചിൽ ആറ് പോയിന്റുമായി മുന്നിലെത്തി. കരുത്തരായ യുവന്റസിനെ 2-1ന് മുട്ടുകുത്തിച്ച ബെൻഫിക്കയ്ക്കും ആറ് പോയിന്റുണ്ട്. അതേസമയം, ഇറ്റാലിയൻ വമ്ബൻമാരായ യുവന്റസ് തോൽവി തുടരുകയാണ്. 2-1ന് ബെൻഫിക്കയാണ് അവരെ കീഴടക്കിയത്. ബെൻഫിക്കയുടെ തുടർച്ചയായ 12ാം ജയമാണിത്. യുവന്റസിനും മക്കാബിക്കും പോയിന്റില്ല.

Advertisements

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും എംബാപെയും വലകുലുക്കിയ മൽസരത്തിൽ 3-1നാണ് പി.എസ്.ജി മക്കാബി ഹൈഫയെ തുരത്തിയത്. മക്കാബിയാണ് ആദ്യം മുന്നിലെത്തിയത്. ട്യാറോൺ ചെറിയുടെ അപ്രതീക്ഷിത ഗോളിൽ ഉണർന്നെഴുന്നേറ്റ പി.എസ്.ജി ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്ബു തന്നെ മെസ്സിയിലൂടെ ഒപ്പമെത്തി. തുടർച്ചയായ 18ാമത്തെ ചാംപ്യൻസ് ലീഗ് സീസണിലാണ് മെസ്സി ഗോളടിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പകുതിയുടെ അവസാന അരമണിക്കൂറിൽ ശക്തമായ പൊരുതിയ പി.എസ്.ജിക്കു വേണ്ടി എംബാപ്പെയും നെയ്മറും ഗോൾപട്ടിക പൂർത്തിയാക്കി. ലോകഫുട്ബോളിലെ എണ്ണം പറഞ്ഞ താരങ്ങളുടെ വ്യക്തിഗത മികവുമായെത്തിയ പി.എസ്.ജിയെ ശക്തമായി പ്രതിരോധിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് മക്കാബി താരങ്ങൾ കളംവിട്ടത്.

Hot Topics

Related Articles