അഹമ്മദാബാദ്: ഗുജറാത്തില്‍ ആറ് ജില്ലകളിലായി ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം ഏഴായി ഉയർന്നു. രോഗലക്ഷണങ്ങളുള്ള 20 പേരാണ് മരിച്ചിട്ടുള്ളത്. 58 പേരാണ് രോഗലക്ഷണങ്ങളോടെയുള്ളത്. സബർകാന്ത, ആരവല്ലി, പഞ്ചമഹല്, മോർബി, വഡോദര, മെഹസന എന്നിവിടങ്ങളിലാണ് വൈറസ് ബാധിതരുളളത്. സബർകാന്ത ജില്ലയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. എട്ട് രോഗികളെന്ന് സംശയിക്കുന്നവരും ഒരു മരണവുമാണ് സബർകാന്തയില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ അടക്കമുള്ളവർ വെള്ളിയാഴ്ച ഇവിടെയെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു.
പൂനെയിലെ നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതിനോടകം സംസ്ഥാനത്ത് 87000 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ള്. 4340 വീടുകളില്‍ ശുചീകരണവും വൈറസ് പ്രതിരോധ പ്രവർത്തനങ്ങളും ചെയ്തതായാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. കൊതുക്, ചെള്ള്, മണല്‍ ഈച്ചകള്‍ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. വൈറല്‍ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതീവ അപകടകാരിയാണ് ഈ വൈറസ്. തലച്ചോറില്‍ നീർക്കെട്ടുണ്ടാവുകയും അതികഠിനമായ തലവേദനയും കഴുത്തിന് ബലം വയ്ക്കുകയും പ്രകാശം തിരിച്ചറിയാനുള്ള സാധ്യതയും മാനസിക ബുദ്ധിമുട്ടുകളും ഈ വൈറസ് ബാധമൂലം സംഭവിക്കാറുണ്ട്. പ്രതിരോധ സംവിധാനം അണുബാധ മൂലം തലച്ചോറിനെ ആക്രമിക്കുന്നത് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതാണ് വൈറസ് ബാധ. കൊതുക്, ചെള്ള്, ഈച്ച എന്നിവ കടിയേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് രോഗബാധ തടയാനുള്ള പ്രതിരോധ സംവിധാനങ്ങളില്‍ പ്രധാനം. ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും വലയ്ക്കുള്ളില്‍ ഉറങ്ങുന്നതും ഇത്തരത്തില്‍ സഹായകരമാണ്. മലിന ജലം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും വൈറസ് ബാധ നിയന്ത്രിക്കുന്നതില്‍ നിർണായകമാണ്.