പത്മജയും അനില്‍ ആന്റണിയും ബിജെപിയില്‍ പോയതില്‍ തെറ്റുകാണുന്നില്ല; അത് അവരുടെ തീരുമാനമെന്ന് ചാണ്ടി ഉമ്മൻ

മുംബൈ : പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബിജെപിയില്‍ പോയതില്‍ തെറ്റുകാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ. അതവരുടെ തീരുമാനമാണ്. അവര്‍ക്ക് ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും പോകാം. തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്, തന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം മുംബൈയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് അധികാരത്തിലെത്തും. പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അത്തരത്തിലുള്ള മോശം പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും പറഞ്ഞു.

Advertisements

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനം ഇന്ന് മുംബൈയില്‍ സമാപിക്കും. നാളെ മുംബൈ ദാദറിലെ ശിവാജി പാർക്കില്‍ നടക്കുന്ന ന്യായ് യാത്രയുടെ സമാപന സമ്മേളനവും മെഗാ റാലിയും ഇന്ത്യാ മുന്നണിയുടെ തിരഞ്ഞെടുപ്പ് ശക്തിപ്രകടനമായി മാറും. താനെയിലെ ഭീവണ്ടിയില്‍ നിന്ന് രാവിലെ ആരംഭിക്കുന്ന പര്യടനം വൈകിട്ടോടെ ദാദറിലെ അംബേദ്ക്കർ സ്മാരകത്തില്‍ സമാപിക്കും. മണിപ്പൂരില്‍ നിന്നും ജനുവരി 14 ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്. 63 ദിവസത്തെ യാത്രയില്‍ രാഹുലും സംഘവും 6,700 കിലോമീറ്ററോളം സഞ്ചരിച്ചു. സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ജാഥയുടെ ഭാഗമാകും. ഇന്നലെ മുംബൈയില്‍ ചേർന്ന മഹാവികാസ് അഘാഡി യോഗത്തില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അവസാനവട്ട നീക്കുപോക്കുകള്‍ ചർച്ചയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.