പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു

ഐഎൻടിയുസി പെരുവന്താനം ഡ്രൈവേഴ്സ് യൂണിയന്റെയും തൊഴിലുറപ്പ് യൂണിയന്റെയും പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ” ഉമ്മൻചാണ്ടി ഭവൻ 35 ആം മൈലിൽ പുതുപ്പള്ളി എംഎൽഎ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ശ്രീ കെ ആർ വിജയൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ വിസി ജോസഫ് വെട്ടിക്കാട്ട് സ്വാഗതം ആശംസിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ജോൺ പി തോമസ്, അരുൺ പൊടിപാറ, ജോർജ് ജോസഫ് കുറുംപുറം, ഷാജഹാൻ മഠത്തിൽ, ടോണി തോമസ്, നൗഷാദ് വെമ്പിളി, സണ്ണി തുരുത്തിപ്പള്ളി, ഷാജി പുല്ലാട്ട്, സി റ്റി മാത്യു ചരളയിൽ, നിജിനി ഷംസുദ്ദീൻ, സണ്ണി തട്ടുംങ്കൽ, ഡോമിന സജി, കെ കെ ജനാർദ്ദനൻ, എബിൻ കുഴിവേലി, സണ്ണി കോട്ടയ്ക്കപ്പുറം, സുനിത ജയപ്രകാശ് സുരേഷ് ഓലിക്കൽ, ശരത് ഒറ്റപ്ലാക്കൽ, ഷിനോജ്, എൻ എ വഹാബ്, രാമദാസ്, സിബി കൊച്ചുപ്പുര, കുഞ്ഞു കല്ലുമ്പുറം, ആർ ടി ഷാജി, തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles