ചങ്ങനാശേരി താലൂക്കില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ പര്യടനം ഇന്നു മുതല്‍

കോട്ടയം: ചങ്ങനാശേരി താലൂക്കില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ (മൊബൈല്‍ മാവേലി സ്റ്റോര്‍) പര്യടനം ഇന്നും (ഡിസംബര്‍ 8) നാളെയും (ഡിസംബര്‍ 9) നടക്കും. ഇന്നു രാവിലെ എട്ടിന് കുഞ്ഞന്‍കവലയില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് എട്ടു മുതല്‍ 10.30 വരെ കുമരംകുളം- ഏനാച്ചിറ റൂട്ടിലും 11 മുതല്‍ 12 വരെ കണ്ണംചിറ, 12.30 മുതല്‍ ഒരു മണി വരെ തെങ്ങണ, രണ്ട് മുതല്‍ മൂന്നു വരെ അമര ജംഗ്ഷന്‍, 3.30 മുതല്‍ 4.30 വരെ പുത്തന്‍കാവ് അമ്പലം, 5.30 മുതല്‍ വൈകീട്ട് ഏഴു വരെ മനയ്ക്കച്ചിറ എന്നിവിടങ്ങളില്‍ വാഹനമെത്തും.

Advertisements

നാളെ (ഡിസംബര്‍ ഒമ്പത്) രാവിലെ എട്ടു മുതല്‍ 10 വരെ കൂത്രപള്ളി, 10.30 മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ മാന്തുരുത്തി, രണ്ടു മുതല്‍ മൂന്നു വരെ ഇടയിരിക്കപ്പുഴ, 3.30 മുതല്‍ 4.30 വരെ താഴത്തുവടകര, അഞ്ചു മുതല്‍ വൈകീട്ട് ഏഴു വരെ ചാമംപതാല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് പര്യടനം. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ റേഷന്‍ കാര്‍ഡ് കൈയില്‍ കരുതണം.

Hot Topics

Related Articles