അശരണർക്ക് കരുതലായി ചങ്ങനാശേരി ജനറൽ ആശുപത്രി ; ഡ്രസ് ബാങ്ക് ആരംഭിച്ചു

ചങ്ങനാശേരി : ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അനാഥരായ രോഗികൾക്ക് വേണ്ടുന്ന അവശ്യസാധനങ്ങൾക്ക് ഇനി മുതൽ മുട്ടുണ്ടാവില്ല. ലിനി പുതുശേരിയുടെ പേരിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു. ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം ചങ്ങനാശേരി മെഡിക്കൽ സൂപ്രണ്ട്, ഡോ. അജിത്ത് കുമാർ നിർവഹിച്ചു

Advertisements

തീരദേശ മേഖലയും, ഗ്രാമപ്രദേശങ്ങളും ഒന്നടങ്കം ആശ്രയിക്കുന്ന പാവപ്പെട്ടവരുടെ ആശുപത്രിയായ ചങ്ങനാശേരി ഗവ.ആശുപത്രിൽ അനാഥരായ, നിരാലംബരായ ,ആൾക്കാർ പലപ്പോഴും അഡ്മിറ്റാവുന്നു.
മതിയായ അവശ്യസാധനങ്ങളോ, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസത്രമോ, പാത്രങ്ങൾ, ഡയപ്പർ, ഒന്നും ഉണ്ടാവാറില്ല. ഈ സാഹചര്യം മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാനുള്ള കാരണം.
നമ്മുടെ വീടുകളിൽ നടക്കുന്ന ആഘോഷങ്ങളുടെ ഒരു ചെറിയ പങ്ക്, ഇവർക്കുള്ള അവശ്യസാധനമായി ഡൊണേറ്റ് ചെയ്യുന്നത് നല്ല കാര്യമായി ഏവരും കാണണമെന്നും ട്രസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കെജിഎൻഎ  ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles