മാടപ്പള്ളി : മാടപ്പള്ളി പഞ്ചായത്തിൽ ചങ്ങനാശ്ശേരി – വാഴൂർ റോഡിൽ പെരുമ്പനച്ചി കോപ്പറേറ്റീവ് ബാങ്കിന് സമീപം നിൽക്കുന്ന തണൽമരം സമീപത്തെ വീടുകൾക്കും ബാങ്കിനും വ്യാപാരസ്ഥാപനങ്ങൾക്കും വാഹന യാത്രികർക്കും ഇന്ന് വളരെ ഭീഷണിയാണ്. രാത്രിയിൽ കിടന്നുറങ്ങാൻ പോലും സാധിക്കുന്നില്ല എന്നാണ് വീട്ടുടമസ്ഥർ പോലും പറയുന്നത്. ഈ മരം ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കുൾപ്പടെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരാതി നൽകിയതാണ്. എന്നാൽ അന്ന് വീടിൻ്റെ സമീപത്തേക്ക് നിൽക്കുന്ന ചെറിയ ശിഖരങ്ങൾ വെട്ടി മാറ്റിയതല്ലാതെ മരം വെട്ടി മാറ്റുവാൻ അധികൃതർ തയ്യാറായില്ല.
വാഴൂർ റോഡിൽ നിൽക്കുന്ന പല മരങ്ങളും ഇന്ന് വഴിയാത്രക്കാർക്ക് ഭീഷണിയാണ്. എത്രയും വേഗം പൊതുമരാമത്ത് വകുപ്പ് ഈ മരം വെട്ടി മാറ്റാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു വലിയ അപകടം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഈ മരം മുറിച്ചു മാറ്റാൻ വേണ്ട നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി ബ്ലോക്ക് സെക്രട്ടറി ടോണി കുട്ടുമ്പേരൂർ ആവശ്യപ്പെട്ടു.