ചങ്ങനാശ്ശേരി : എസി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന്, ബസ് സർവ്വീസ് നിർത്തിയതോടെ, ചങ്ങനാശേരി ബോട്ട് സർവ്വീസ് സജീവമായി. പടിഞ്ഞാറൻ മേഖലയിലേക്ക് പോകുന്നതിനായി, ബോട്ടിനെയാണ് ആളുകൾ കൂടുതൽ ആശ്രയിക്കുന്നത്. രണ്ട് ബോട്ടാണ് സർവ്വീസ് നടത്തുന്നത്. സാങ്കേതിക തകരാറുമൂലം ഒരു ബോട്ടാണ് സർവ്വീസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ 8.30 വരെയാണ് സർവ്വീസ്. 8 സർവ്വീസ് നടത്തിയിരുന്ന ബോട്ട് ഇപ്പോൾ 18 സർവ്വീസാണ് നടത്തുന്നത്. കെ സി പാലത്തിനു താഴെ ജലനിരപ്പ് ഉയർന്നതിനാൽ, ബോട്ട് പാലത്തിനടിയിലൂടെ കടന്നു പോകാൻ സാധിക്കില്ല. അതിനാൽ, ആലപ്പുഴയ്ക്ക് ചങ്ങനാശേരിയിൽ നിന്നും നേരിട്ട് സർവ്വീസ് നടത്താൻ സാധിക്കില്ല. ചങ്ങനാശേരിയിൽ നിന്നും കിടങ്ങറ വരെയാണ് ഇപ്പോൾ സർവ്വീസ്. കിടങ്ങറയിൽ നിന്നും കണക്ഷൻ ബോട്ടിൽ കയറിയാണ് ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതെന്ന് അധികൃതർ പറഞ്ഞു.