മലപ്പുറം: ചങ്ങരംകുളം ചീയാനൂരില്‍ നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട 4 ബൈക്കുകളില്‍ ഇടിച്ച് അപകടം. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ലോറി നിയന്ത്രണം വിട്ടത്. അപകടസമയത്ത് ബൈക്കുകള്‍ നിർത്തിയിട്ട സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വൻ അപകടം ഒഴിവായി.
Advertisements
മലപ്പുറത്ത് തന്നെ മറ്റൊരു അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ഇരിമ്പിളിയം നീലാടംപാറയിലുണ്ടായ അപകടത്തില്‍ കൈപ്പുറം സ്വദേശി സഫ്വാനാണ് മരിച്ചത്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ടിപ്പര്‍ ലോറിയുടെ പിന്നില്‍ നിയന്ത്രണം വിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്.