മലപ്പുറം : മലപ്പുറം ചങ്ങരംകുളത്തു അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനു ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസ്. പള്ളിക്കര വേളയാട്ട് നരസിംഹ മൂർത്തി ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ അഞ്ചു പേർക്കെതിരെയാണ് എക്സ്പ്ലോസീവ് ആക്ട് പ്രകാരം നടപടിയെടുത്തത്. ഇന്നലെ രാത്രിയിലാണ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ട് നടത്തിപ്പുകാരന് പുറമേ നാലു ക്ഷേത്ര ഭാരവാഹികള്‍ക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. ചങ്ങരംകുളം പോലീസ് ആണ് കേസ് എടുത്തത്.
Advertisements