ചാന്നാനിക്കാട് : പണിക്കർ കുടുംബാംഗം മുടയംകുളം കമ്പിയിൽ പുത്തൻ പറമ്പിൽ ഏലിയാമ്മ (കുഞ്ഞുമോൾ – 79) നിര്യാതയായി. മൃതദേഹം ജനുവരി ഒൻപത് ചൊവ്വാഴ്ച രാവിലെ 8 ന് മകളുടെ തിരുവല്ല . തുകലശ്ശേരിയിലുള്ള ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 10ന് പ്രാർത്ഥനയ്ക്ക് ശേഷം സംസ്കാരം 12 മണിക്ക് ഡോ.യൂഹാനോൻ മാർ ദിയസ്കോറോസിന്റെ കാർമികത്വത്തിൽ ചാന്നാനിക്കാട് പാച്ചിറ താബോർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ . കാവുംഭാഗം വാക്കയിൽ കുടുംബാംഗമാണ് പരേത. ഭർത്താവ് : പരേതനായ പി എം ജോൺ. മക്കൾ : സൂസൻ ( ഷാർജ ), ബീന, റീന. മരുമക്കൾ : ചെങ്ങന്നൂർ കാടുവെട്ടൂർ ഷാന്റി (ഷാർജ), തുകലശ്ശേരി പടിഞ്ഞാറേ പീടികയിൽ ബിജു (കുവൈറ്റ് ) , പാത്താമുട്ടം പാടാച്ചിറ ഫെൻ അലക്സ് (ജൂണിയർ സൂപ്രണ്ട് , കറുകച്ചാൽ പഞ്ചായത്ത്).