വീണ്ടും ഏറ്റുമുട്ടൽ; ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു.

Advertisements

ഇന്നലെയും ഛത്തീസ്ഗഡില്‍ 14 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ചിരുന്നു. ഒഡീഷ അതിർത്തിയിലെ വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്. പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവടക്കമുള്ളവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.

Hot Topics

Related Articles