റായ്പൂർ: ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു.
Advertisements
ഇന്നലെയും ഛത്തീസ്ഗഡില്‍ 14 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ചിരുന്നു. ഒഡീഷ അതിർത്തിയിലെ വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്. പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവടക്കമുള്ളവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.