ഈ വർഷം തുടക്കത്തിലും പരാജയങ്ങൾ ഏറ്റുവാങ്ങിയ മേഖല ആയിരുന്നു ബോളിവുഡ്. എന്നാൽ ബി ടൗണിന് വലിയൊരു ആശ്വാസമായി എത്തിയ സിനിമയാണ് ഛാവ. വിക്കി കൗശൽ നായകനായി എത്തിയ ഈ പിരീഡ് ഡ്രാമ ചിത്രം ആദ്യദിനം മുതൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒപ്പം ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കി.
റിലീസ് ചെയ്ത് ഇരുപത്തി ആറ് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ നാലാം സ്ഥാനത്തും എത്തിയിരിക്കുകയാണ് ഛാവ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
543.22 കോടി കളക്ഷൻ നേടി നാലാം സ്ഥാനത്തുണ്ടായിരുന്ന പത്താൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തെ പിന്നിലാക്കിയാണ് ഛാവ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2023ൽ പുറത്തിറങ്ങിയ പത്താൻ 543.22 കോടിയാണ് (എല്ലാ ഭാഷകളും) നേടിയത്.
ഇനി ഛാവയ്ക്ക് മുന്നിലുള്ളത് മൂന്ന് സിനിമകളാണ്. അനിമൽ, സ്ത്രീ 2, ജവാൻ എന്നിവയാണ് ആ സിനിമകൾ. ഇതിൽ അനിമലിനെ വൈകാതെ തന്നെ ഛാവ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. 554 കോടിയാണ് അനിമലിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. കോയ് മോയ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.