ചെക്ക് റിപബ്ളിക്കിനെ തകർത്ത് പോർച്ചുഗൽ : റോണോയും സംഘവും വിജയത്തോടെ തുടങ്ങി 

ബെർലിൻ : യൂറോ കപ്പ് ഫുട്ബോളില്‍ പോർച്ചുഗലിന് വിജയത്തുടക്കം. ചെക്ക് റിപ്പബ്ലികിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോർച്ചുഗല്‍ ജയിച്ചുകയറിയത്.ഇഞ്ചുറി ടൈമില്‍ പകരക്കാരനായ ഫ്രാൻസിസ്കോ കോണ്‍സെയ്സോയാണ് വിജയ ഗോള്‍ നേടിയത്. മത്സരം തുടങ്ങി 62-ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് എന്നാല്‍ 69-ാം മിനിറ്റില്‍ റോബിൻ റനാക്കിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. തുടർന്നാണ് ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ ഫ്രാൻസിസ്കോ കോണ്‍സെയ്സോയുടെ വിജയ ഗോള്‍.

Advertisements

Hot Topics

Related Articles