തല തകർന്നിട്ടില്ല, തിരിച്ചടിക്കാനുള്ള തീപ്പൊരി തലപ്പത്തുണ്ട് ! തരിപ്പണമായെന്നു കരുതുമ്പോൾ തിരികെയെത്താനുള്ള തീയുമായി തലയുടെ കുട്ടികളുണ്ട് കളത്തിൽ

മുംബൈ: തകർന്നെന്ന് കരുതി തല താഴ്ത്തി തളർന്നിരുന്ന താരങ്ങൾക്ക് ഒരു തലയുണ്ടെന്നത് മറക്കരുത്…! തുടർച്ചയായ നാല് തോൽവികളിൽ ഇടറി നിന്ന ചെന്നെയെന്ന കൊമ്പൻ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. തുടര്‍ച്ചയായി നാല് കളികള്‍ തോറ്റ ശേഷമായിരുന്നു സിഎസ്‌കെയുടെ വിജയം.2020 സീസണ്‍ ആവര്‍ത്തിക്കുമോ എന്ന് ആരാധകര്‍ പോലും ഭയന്നിരിക്കുകയായിരുന്നു. ഒപ്പം പ്രമുഖ താരങ്ങളുടെ പരിക്കും ടീമിന് തിരിച്ചടിയായിരുന്നു. സിഎസ്‌കെയുടെ സുപ്രധാന ബൗളറായ ദീപക് ചാഹര്‍ പരിക്ക് കാരണം സീസണില്‍ കളിക്കാനുണ്ടാവില്ലെന്ന കാര്യവും സിഎസ്‌കെയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ആര്‍സിബിക്കെതിരെ വിജയം നേടി എല്ലാ പ്രശ്‌നങ്ങളെയും താല്‍ക്കാലികമായി ചെന്നൈ പരിഹരിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി രവീന്ദ്ര ജഡേജ നേടുന്ന ആദ്യ വിജയം കൂടിയാണിത്. ഇത്രയൊക്കെയാണെങ്കിലും ടീമിന് ഇപ്പോഴും പ്ലേഓഫിലെത്താന്‍ സാധ്യതകള്‍ ഉണ്ട്.

Advertisements

റോബിന്‍ ഉത്തപ്പയുടെ ഫോം
റോബിന്‍ ഉത്തപ്പയുടെ ഫോമാണ് ചെന്നൈക്ക് ഈ സീസണില്‍ ഗുണകരമായിരിക്കുന്നത്. കെകെആറിന്റെ എക്കാലത്തെയും വലിയ തുറുപ്പുച്ചീട്ടായിരുന്നു ഉത്തപ്പ. കൊല്‍ക്കത്ത കിരീടം നേടിയ 2012, 2014 വര്‍ഷങ്ങളില്‍ ഉത്തപ്പയുടെ പ്രകടനമായിരുന്നു അവരുടെ വിജയത്തിലേക്ക് നയിച്ചത്. ടൂര്‍ണമെന്റിലെ കെകെആറിന്റെ ടോപ് സ്‌കോററും, ഓറഞ്ച് ക്യാപ്പ് ഹോള്‍ഡറുമായിരുന്നു 2014ല്‍ ഉത്തപ്പ. എന്നാല്‍ ഈ സീസണില്‍ മികച്ച തുടക്കം ഉത്തപ്പ നല്‍കിയിരുന്നു. പക്ഷേ അതൊന്നും വലിയ ഇന്നിംഗ്‌സായി മാറ്റാന്‍ ഉത്തപ്പയ്ക്ക് സാധിച്ചിരുന്നില്ല. ചെന്നൈക്ക് ആശ്വാസമായി ഉത്തപ്പ ഗംഭീര ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആര്‍സിബിക്കെതിരെ 50 പന്തില്‍ 88 റണ്‍സടിച്ചിരുന്നു താരം. സീസണില്‍ ഇതേ പ്രകടനം ഉത്തപ്പ തുടര്‍ന്നാല്‍ സിഎസ്‌കെ ഉറപ്പായും പ്ലേഓഫിലെത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിഎസ്‌കെ നിരയില്‍ വെറ്ററന്‍ കളിക്കാരുടെ സാന്നിധ്യം ധാരാളമുണ്ട്. ചെന്നൈ ഇത്തരം സാഹചര്യത്തില്‍ വീണുപോകാമെന്ന് അവര്‍ക്ക് തന്നെയറിയാം. പക്ഷേ ഈ വെറ്ററന്‍ താരങ്ങളുടെ സാന്നിധ്യം സിഎസ്‌കെയ്ക്ക് സമ്മര്‍ദത്തെ അതിജീവിക്കാന്‍ കരുത്ത് നല്‍കും. അമ്ബാട്ടി റായിഡു, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, എംഎസ് ധോണി എന്നിവരെല്ലാം ടീമിന് എപ്പോള്‍ വേണമെങ്കിലും മുതല്‍ക്കൂട്ടാവാകുന്ന താരങ്ങളാണ്. ധോണിയുടെ സാന്നിധ്യം സിഎസ്‌കെയ്ക്ക് എപ്പോഴും മുതല്‍ക്കൂട്ടാണ്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും സിഎസ്‌കെയുടെ നിയന്ത്രണം അടിമുടി താരത്തിന്റെ കൈകളിലാണ്. ഇപ്പോഴും ഫിനിഷിംഗ് ധോണിക്ക് സാധ്യമായ കാര്യമാണ്. ആര്‍സിബിക്കെതിരെ ഫീല്‍ഡൊരുക്കാന്‍ ജഡേജയെ ധോണി സഹായിച്ച രീതിയൊക്കെ എല്ലാവരെയും അമ്ബരപ്പിച്ചിരുന്നു. മാക്‌സ്‌വെല്ലിനെ അടക്കം പുറത്താക്കിയത് ഈ തന്ത്രം കൊണ്ടായിരുന്നു.

വെറ്ററന്‍മാര്‍ മാത്രമല്ല യുവതാരങ്ങളും ധാരാളമായി സിഎസ്‌കെയിലുണ്ട്. ഇത്തവണത്തെ ലേലത്തില്‍ അത്തരം താരങ്ങളെ സിഎസ്‌കെ ടീമിലെത്തിച്ചിരുന്നു. സിഎസ്‌കെയെ പ്ലേഓഫിലെത്തിക്കുന്നത് ഇവരുടെ കൂടി മികവിലായിരിക്കും. റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, തുഷാര്‍ ദേശ്പാണ്ഡെ, കെഎം ആസിഫ് എന്നിവരെല്ലാം അത്തരം മികവുള്ള യുവതാരങ്ങളാണ്. ഇവര്‍ മുന്നില്‍ നിന്ന് നയിച്ചാല്‍ പ്ലേഓഫിലെത്തുക സിഎസ്‌കെയ്ക്ക് സാധ്യമായ കാര്യമാണ്. ശിവം ദുബെ ഈ സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായി മാറി കഴിഞ്ഞു. തന്റെ കരുത്ത് എന്താണെന്ന് ആര്‍സിബിക്കെതിരെ താരം തെളിയിച്ച്‌ കഴിഞ്ഞു. ഒപ്പം മുകേഷ് ചൗധരിയും ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്. ഈ സീസണിലെ എമര്‍ജിംഗ് പ്ലെയറായും താരം ഉയര്‍ന്ന് വന്നേക്കാം

രവീന്ദ്ര ജഡേജ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ വിജയം നേടിയിരിക്കുകയാണ്. ഇതില്‍ ധോണിയുടെ പങ്ക് ചെറുതല്ലാത്ത രീതിയിലുണ്ട്. പക്ഷേ ജഡേജ ക്യാപ്റ്റനെന്ന നിലയിലും ഒരുപാട് മെച്ചപ്പെട്ടു. മാക്‌സ്‌വെല്ലിനെ താരം പുറത്താക്കിയ രീതിയും പ്രശംസിക്കപ്പെട്ടിരുന്നു. ഇതിലും ധോണിയുടെ സഹായമുണ്ട്. ജഡേജയുടെ ബാറ്റിംഗ് വെടിക്കെട്ട് കൂടി ഈ സീസണില്‍ ഇനി കണ്ടാല്‍ അത് സിഎസ്‌കെയ്ക്ക് ബോണസ്സാണ്. ടീമിന് ശക്തമായി മുന്നേറാന്‍ അതും അവസരമൊരുക്കും. സിഎസ്‌കെയ്ക്കും ജഡേയ്ക്കും ഏറ്റവും വലിയ മുതല്‍ക്കൂട്ടാവുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യം തന്നെയാണ്. ടീമിലെ പ്രധാന ഘടകങ്ങളൊക്കെ ഫോമിലെത്തിയാല്‍ അത് ധോണിയുടെ തന്ത്രത്തെയും ശക്തമാക്കും.

Hot Topics

Related Articles