തലയാട്ടം തകർത്തു ! ലക്നൗവിനെ തകർത്ത് ധോണിപ്പടയുടെ വിജയം : വിജയം 12 റണ്ണിന് 

ചെന്നൈ : കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം പിന്നെ ചെക്പോസ്റ്റ് സ്റ്റേഡിയത്തിൽ വിരുന്നെത്തിയ ഐപിഎല്ലിൽ കാണികൾക്ക് വിരുന്നൂട്ടി ധോണിപ്പട. കെഎൽ രാഹുൽ നയിച്ച ലക്നൗനെ 12 റൺസിനാണ് ധോണിയും സംഘവും തകർത്ത് തരിപ്പണമാക്കിയത്. 

Advertisements

ചെന്നൈ : 217 / 7


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഖ്നൗ : 205/7

റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും തുടക്കമിട്ട വെടിക്കെട്ട് അമ്പാട്ടി റായുഡു അവസാന ഓവറുകളിലേക്ക് നീട്ടിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ സിഎസ്‌കെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സ് എഴുതിച്ചേര്‍ത്തു.

ചെന്നൈക്കായി റുതുരാജ് അര്‍ധസെഞ്ചുറി സ്വന്തമാക്കി. ഇന്നിംഗ്‌സ് അവസാനിക്കാന്‍ 5 പന്ത് ശേഷിക്കേ ക്രീസിലെത്തിയ എം എസ് ധോണി മൂന്ന് ബോളില്‍ രണ്ട് സിക്‌സടക്കം 12 റണ്‍സുമായി ഗാലറിയെ ഇളക്കിമറിച്ചു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റ് നേടി.   

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ചെപ്പോക്കിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മടങ്ങിയെത്തിയപ്പോള്‍ റണ്ണൊഴുകുന്നതാണ് തുടക്കം മുതല്‍ കണ്ടത്. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും എട്ട് ഓവറില്‍ 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതിന് ശേഷം പത്താം ഓവറിലെ ആദ്യ പന്തിലാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ലഖ്‌നൗവിനായത്.

31 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സ് നേടിയ റുതുരാജിനെ രവി ബിഷ്‌ണോയി പുറത്താക്കുകയായിരുന്നു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഫിഫ്റ്റി കണ്ടെത്താന്‍ റുതുവിനായി. റുതുരാജ് മടങ്ങി തൊട്ടടുത്ത ഓവറില്‍ ദേവോണ്‍ കോണ്‍വേ അര്‍ധസെഞ്ചുറിക്കരികെ പുറത്തായി. 27 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പടെ കോണ്‍വേ 47 റണ്‍സ് നേടി. 

ആദ്യ 10 പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രം കണ്ടെത്തിയ ശിവം ദുബെ പിന്നാലെ കത്തിക്കയറിതോടെ 14-ാം ഓവറില്‍ ചെന്നൈ 150 തികച്ചു. എന്നാല്‍ ബിഷ്‌ണോയിയെ രണ്ട് സിക്‌സ് പറത്തിയതിന് പിന്നാലെ ദുബെയുടെ മിസ് ഷോട്ട് മാര്‍ക്ക് വുഡിന്‍റെ കൈകളില്‍ അവസാനിച്ചു. ദുബെ 16 ബോളില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 27 എടുത്തു. ശേഷം ക്രീസില്‍ ഒന്നിച്ചത് മൊയീന്‍ അലി-ബെന്‍ സ്റ്റോക്‌സ് ഇംഗ്ലീഷ് സഖ്യം.

ബൗണ്ടറികളുമായി സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ അലിയെ(13 പന്തില്‍ 19) മടക്കി ബിഷ്‌ണോയി അടുത്ത ബ്രേക്ക് ത്രൂ നല്‍കി. ഒരു ബൗണ്ടറി നേടിയതിന് പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച സ്റ്റോക്‌സ്(8 പന്തില്‍ 8) ആവേശിനും കീഴടങ്ങി. ഇതിന് ശേഷം അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയും 19-ാം ഓവറില്‍ ടീമിനെ 200 കടത്തി.

മാര്‍ക്ക് വുഡിന്‍റെ അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ(3) പുറത്തായി. പിന്നാലെ നേരിട്ട ആദ്യ രണ്ട് പന്തുകളും ഗാലറിയിലെത്തിച്ച് ധോണി ആരാധകരെ ആവേശത്തിലാക്കി. ഇതിന് ശേഷമുള്ള പന്തില്‍ ധോണി ബിഷ്‌ണോയിയുടെ ക്യാച്ചില്‍ മടങ്ങി. അമ്പാട്ടി റായുഡുവും(14 പന്തില്‍ 27*), മിച്ചല്‍ സാന്‍റ്‌നറും(1 പന്തില്‍ 1*) പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്നൗവിന് കെയ് മെയേഴ്സ് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. രണ്ട് സിക്സും എട്ട് ഫോറും പറത്തി 22 പന്തിൽ 53 റണ്ണുമായി പവർ പ്ളേയിൽ താരം അടിച്ച് തകർത്തു. അഞ്ച് ഓവറിൽ 79 സ്കോർ നിൽകെയാണ് , മോയിൻ അലിയുടെ സ്പിന്നിൽ കോൺവേയക്ക് ക്യാച്ച് നൽകി മെയേഴ്സ് മടങ്ങിയത്. പിന്നാലെ , ദീപക് ഹൂഡ (2) , കെ.എൽ രാഹുൽ (20) എന്നിവർ പുറത്തായി. ആഞ്ഞടിക്കാൻ ശ്രമിച്ച ക്രുണാൽ (9) മോയിൻ അലിയുടെ പന്തിൽ ജഡേജ ക്ക് ക്യാച്ച് നൽകി മടങ്ങി. 18 പന്തിൽ 21 റൊണ്ണെടുത്ത് നിക്കോളാസ് പൂരാനൊപ്പം കൂട്ടുകെട്ട് പടുത്തുയർത്തിയ മാർക്കസ് സ്റ്റോണീസിനെ മോയിൻ അലി ക്ലീൻ ബൗൾ ചെയ്ത് അപകടം ഒഴിവാക്കി. 

ഒരുവശത്ത് കത്തി കയറി അടിച്ചു തകർത്തു ചെന്നൈ ആരാധകരെ ഭയപ്പെടുത്തിയ നിക്കോളാസ് പൂരാനേ, വേഷപ്പാണ്ടയുടെ പന്തിൽ ബൗണ്ടറി ലൈനിൽ ക്യാച്ച് എടുത്ത് ബെൻ സ്റ്റോക്ക്സ് പുറത്താക്കി. മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയ പൂരാൻ 18 പന്തിൽ 32 റൺ എടുത്തിരുന്നു. മോയിൻ അലി ചെന്നൈക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ , സാറ്റ് നറും ദേശ്പാണ്ഡയും ഓരോ വിക്കറ്റ് പിഴുതു. അവസാന ശ്രമം എന്ന നിലയിൽ ആയുഷ് ബദോണിയും , കൃഷ്ണപ്പ ഗൗതവും പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ ആയില്ല.  അവസാന ഓവറിൽ കുറ്റ നടിക് ശ്രമിച്ച ബദോനി (23) കൂടി പുറത്തായതോടെ ലഖ്നൗ പതനം ഉറപ്പിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.