ചെങ്ങന്നൂർ: വീടിന്‍റെ കാർ പോർച്ചിൽ കിടന്ന കാറും സ്കൂട്ടറും കത്തി നശിച്ചു. നഗരസഭാപരിധിയിൽ മംഗലം തലശ്ശേരില്‍ എബ്രഹാം തോമസിന്റെ വീടിന്‍റെ കാർപോർച്ചിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 12.30നാണ് സംഭവം. കാര്‍പോര്‍ച്ചില്‍ കിടന്ന സിലേറിയോ കാറും ടി.വി.എസ് ജുപീറ്റർ സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഇതിനോട് ചേര്‍ന്ന കിടപ്പുമുറിയുടെ ജനല്‍ കത്തി മുറിക്കുള്ളിലേക്ക് തീപടർന്ന് പടര്‍ന്ന് കട്ടിലും മെത്തയും പൂര്‍ണമായും സമീപത്തെ അലമാരി ഭാഗികമായും കത്തിനശിച്ചു. വീട്ടുകാര്‍ ഉണര്‍ന്നതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.
രാത്രി 10.15ന് മകന്‍ ജസ്റ്റിന്‍ ചെങ്ങന്നൂരില്‍ പോയി തിരികെ വീട്ടിൽ മടങ്ങിയെത്തി കാർ പോര്‍ച്ചില്‍ ഇട്ടതാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ചെങ്ങന്നൂര്‍ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. പൊലീസും സംഭവസ്ഥലത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഗ്നിരക്ഷാസേന ഗ്രേഡ് അസി. മോഹന്‍ കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ കെ. മോഹനകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ആര്‍.എസ് ബിനു, യു.കെ. വിനോദ്, ശരത്ചന്ദ്രന്‍, വിക്രമരാജ്, ബിജു, ബിനുലാല്‍. പ്രദീപ്കുമാര്‍, ഹരികുമാര്‍ എന്നിവർ നേതൃത്വം നൽകി. രാത്രിയില്‍ അതിശക്തമായ മഴയുണ്ടായിരുന്നിട്ടും തീ പിടിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.