ചെങ്ങന്നൂരിൽ പഞ്ചറായ ടയർ മാറ്റാൻ ശ്രമിച്ച വാൻ ഡ്രൈവർ പിന്നിൽ നിന്ന് ലോറി ഇടിച്ച് മരിച്ചു. വാനിന്റെ ടയർ മാറ്റുന്നതിനിടെ പിന്നിൽ നിന്നെത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂർ എംസി റോഡിൽ കല്ലിശ്ശേരിയിലാണ് അപകടം നടന്നത്. തൃശൂർ അളഗപ്പനഗർ സ്വദേശി സുധീഷ് (39) ആണ് മരിച്ചത്.
Advertisements
ടയർ പഞ്ചർ ആയതിനെ തുടർന്ന് പിക്അപ്പ് വാനിൻ്റെ ടയർ മാറ്റി ഇടുകയായിരുന്നു. ഇതിനിടെ പിറകിൽ നിന്നും വന്ന കണ്ടയ്നർ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പിക്അപ്പ് വാനിൽ അലുമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്നു സുധീഷ്.