കഞ്ചാവ് കേസ്: നേപ്പാള്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ആലപ്പുഴ :എക്സൈസ് സ്‌ട്രൈക്കിങ് ഫോഴ്സ് ചെങ്ങന്നൂർ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 2.14 കിലോ കഞ്ചാവുമായി നേപ്പാൾ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ.1.1 കിലോ കഞ്ചാവുമായി നേപ്പാൾ സ്വദേശി ടിക്കാറാം പൊഖ്റൽ (26), മുളക്കുഴ സ്വദേശി ശ്രീകുമാർ (45) എന്നിവരെയും 1.04 കിലോ കഞ്ചാവുമായി കുറ്റൂർ സ്വദേശി സതീഷിനെയുമാണ് (37) അറസ്റ്റ് ചെയ്തത്.

Advertisements

ചെങ്ങന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ജി. രാജീവ്‌, അജീഷ്കുമാർ, ജി. ശ്യാം, ജി. ദീപു, വി. വിനീത്, എച്ച്. താജുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ബി. വിജയലക്ഷ്മി എന്നിവർ നടത്തിയ പരിശോധനയിലാണു പ്രതികൾ പിടിയിലായത്.

Hot Topics

Related Articles