ലിപ്സ്റ്റിക്കിനെ ചൊല്ലിയുള്ള തർക്കം; ചെന്നൈയിലെ ആദ്യ വനിതാ മാർഷലിന് സ്ഥലം മാറ്റം

ചെന്നൈ: ലിപ്സ്റ്റിക്കിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ചെന്നൈയിലെ ആദ്യ വനിതാ മാർഷലിന് സ്ഥലം മാറ്റം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാർ എസ് ബി മാധവിക്കാണ് ലിപ്സ്റ്റിക്കിലെ നിറം ജോലിക്കിടയില്‍ പണി നല്‍കിയത്. മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി.

Advertisements

കഴിഞ്ഞ മാസം ജോലിക്കിടെ ലിപ്സ്റ്റിക്ക് അണിയരുതെന്ന് മാധവിക്ക് നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മാധവി ഇത് അനുസരിച്ചിരുന്നില്ല.
അൻപതുകാരിയായ മാധവിക്ക് മേയർ പ്രിയയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ശിവ ശങ്കറില്‍ നിന്ന് ചോദ്യം നേരിട്ടതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്. ഓഗസ്റ്റ് ആറിന് ലഭിച്ച മെമ്മോയ്ക്ക് മാധവി മറുപടി നല്‍കിയതിന് പിന്നാലെയാണ് സ്ഥലം മാറ്റമെന്നതാണ് ശ്രദ്ധേയം. ലിപ്സ്റ്റിക്ക് ധരിക്കരുതെന്ന് നിങ്ങള്‍ പറയുന്നു. ഇതൊരു കുറ്റകൃത്യമാണെങ്കില്‍ ലിപ്സ്റ്റിക് ധരിക്കരുതെന്ന് വിശദമാക്കുന്ന സർക്കാർ ഉത്തരവ് കാണിക്കൂവെന്നായിരുന്നു മാധവി മെമ്മോയ്ക്ക് മറുപടി നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം നിർദ്ദേശങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് മാധവി മാധ്യമങ്ങളോട് പ്രതികരിച്ചത്. തൊഴില്‍ സമയത്ത് ജോലിക്ക് വരാതിരിക്കുന്നതോ ആയ തെറ്റുകള്‍ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മാധവി വിശദമാക്കുന്നു. കോർപ്പറേഷനിലെ മണലി സോണിലേക്കാണ് മാധവിയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഈ പോസ്റ്റില്‍ ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു. എന്നാല്‍ വനിതാ ദിനത്തില്‍ വനിതാ ദഫേദാർ ഫാഷൻ ഷോയില്‍ പങ്കെടുത്തത് ഏറെ വിമർശനത്തിന് വഴി തെളിച്ചിരുന്നുവെന്നാണ് ഡിഎംകെ പ്രവർത്തകയായ മേയർ പ്രിയ വിശദമാക്കുന്നത്. ഇത് മാധവിയോട് വിശദമാക്കിയിരുന്നുവെന്നും എംബസിയില്‍ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥിരം എത്തുന്ന ഓഫീസ് ആയതിനാല്‍ ഇത്തരം കടുംനിറത്തിലെ കളറുകളുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന് പി എ ആവശ്യപ്പെട്ടതായും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Hot Topics

Related Articles