ന്യൂസ് ഡെസ്ക് : ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ റോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. മികച്ച തുടക്കം ലഭിച്ചു എങ്കിലും ഇടയ്ക്ക് മുൻനിര വിക്കറ്റുകൾ തുടരെ വീണത് ആർസിബിയെ തളർത്തി. എന്നാൽ അവസാനം ദിനേശ് കാർത്തിക്കും അനുജ് രാവത്തും ഒന്നിച്ചതോടെ ആർസിബി ഭേദപ്പെട്ട സ്കോർ നേടുകയായിരുന്നു. ചെന്നൈക്ക് വേണ്ടി മുസ്തഫിസുർ റഹീം 4 വിക്കറ്റ് നേടി. തുഷാർ ദേശ്പാണ്ഡയുടെ ഓവറാണ് ബാഗ്ലൂരിന് നേട്ടമായത് ഒരു ഓവറിൽ 25 റൺസാണ് ആ ഓവറിൽ ബാഗ്ലൂർ അടിച്ചു കൂട്ടിയത്. ബാഗ്ലൂരിന് വേണ്ടി കോഹ്ലി , ഫാഫ് ഡുപ്ലെസി , അനൂജ് രാവത്ത് , ദിനേശ് കാർത്തിക് എന്നിവർ തിളങ്ങി.
Advertisements