ചെന്നൈ: ചെന്നൈയില്‍ റെയില്‍വേ ട്രാക്കില്‍ വീണ ഇയർപോഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. വിഴുപ്പുറം സ്വദേശിയായ രാജഗോപാല്‍ (18) ആണ് മരിച്ചത്. കോടമ്പാക്കം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
Advertisements
നടന്നുവരുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ ഇയർപോഡ് വീഴുകയായിരുന്നു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.