സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ഒട്ടനവധി ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയ്‌ക്ക് കീഴിലാണ് ടീം ഇറങ്ങുന്നത്.എന്നാല്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ കീരിടം നേടിയതിന് പിന്നാലെ താരം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്. ഐപിഎല്ലില്‍ നിന്ന് വിരമിക്കാൻ സമയമായെന്നും ആരാധകരുടെ സ്‌നേഹം കണക്കിലെടുത്ത് ഒരു സീസണില്‍ കൂടി ടീമിന്റെ ഭാഗമാകുമെന്നാണ് ധോണി പറഞ്ഞത്. 2024 ന് ശേഷം ചെന്നൈയെ ആര് നയിക്കുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നില്‍ ഉയരുന്ന ആശങ്ക.
ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ബെൻ സ്‌റ്റോക്‌സിനെ ചെന്നൈ കഴിഞ്ഞ സീസണില്‍ ടീമിലെത്തിച്ചിരുന്നെങ്കിലും വരുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് താരം ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് രാജസ്ഥാൻ റോയല്‍സിന്റെ നായകനും മലയാളിയുമായ സജ്ഞു വി സാംസണെ സിഎസ്‌കെ ടീമിലെത്തിക്കാൻ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സജ്ഞുവിനെ നായകനാക്കി ടീമിലെത്തിക്കാമെന്ന് സിഎസ്‌കെ ഓഫര്‍ നല്‍കിയെന്നും താരം അത് നിരസിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ താരവും രാജസ്ഥാൻ റോയല്‍സിലെ സജ്ഞുവിന്റെ സഹതാരവുമായ രവിചന്ദ്ര അശ്വിനെ ഉദ്ധരിച്ചായിരുന്നു ദേശീയ മാദ്ധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് രവിചന്ദ്ര അശ്വിൻ. സജ്ഞു ചെന്നൈയിലേക്ക് എത്തുന്നുവെന്നത് വ്യാജവാര്‍ത്ത ആണെന്നും റിപ്പോര്‍ട്ടുകളില്‍ വാസ്തവമില്ലെന്നും അശ്വിൻ വ്യക്തമാക്കി.