ചെന്നൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെ നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്.നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. ഒഴിവാക്കുമെന്ന് കരുതപ്പെട്ടിരുന്ന രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍.ടൂർണമെൻ്റിൻ്റെ തുടക്കം മുതല്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി കളിക്കുന്ന ധോണി, 2010, 2011, 2018, 2021, 2023 വർഷങ്ങളില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കാൻ അവരെ നയിച്ചു. ഒഴിവാക്കപ്പെട്ട പ്രധാനികളില്‍ ഡെവോണ്‍ കോണ്‍വെ, രചിന് രവീന്ദ്ര, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരുണ്ട്. ആര്‍ടിഎം ഓപ്ഷന് ചെന്നൈക്ക് ബാക്കിയുണ്ട്. 65 കോടിയാണ് സിഎസ്കെയുടെ പേഴ്സില്‍ ബാക്കിയുള്ളത്.