ഈഡൻ ഗാർഡൻസ്: കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മേൽ കരി നിഴൽ വീഴ്ത്തി അവസാന ഓവറിൽ വിജയവുമായി ചെന്നൈ സൂപ്പർ കിംങ്‌സ്. അവസാന ഓവറിലെ രണ്ട് പന്ത് ബാക്കി നിൽക്കെയാണ് ചെന്നൈ രണ്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. ഈ സീസണിൽ ലീഗിൽ നിന്നും പുറത്തായ ചെന്നൈയോടുള്ള തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് പൂർണമായും തുലാസിലായി. സ്‌കോർ: കൊൽക്കത്ത: 197/6. ചെന്നൈ : 183/8.
ടോസ് നേടിയ കൊൽക്കത്ത ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പവർ പ്ലേയിൽ വെടിക്കെട്ട് തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. 11 ൽ നിൽക്കെ ഗുർബാസിനെ (11) കാംബോജി പുറത്താക്കി. എന്നാൽ, സുനിൽ നരേനും (17 പന്തിൽ26), രഹാനെയും (33 പന്തിൽ 48) ചേർന്ന് ഏഴ് ഓവറിൽ 69 ൽ സ്‌കോർ എത്തിച്ചു. സുനിൽ നരേനെ നൂർ അഹമ്മദ് പുറത്താക്കിയതോടെ കൊൽക്കത്തയുടെ തകർച്ചയും തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും രഘുവംശി (1) പുറത്ത്. പിന്നീട്, രഹാനെ 103 വരെ സ്‌കോർ എത്തിച്ചു. റസലും (38) മനീഷ് പാണ്ഡെയും (പുറത്താകാതെ 36) അടിച്ച റണ്ണില്ലായിരുന്നുവെങ്കിൽ കൊൽക്കത്ത 150 പോലും കടക്കില്ലായിരുന്നു. റിങ്കു സിംങ് 9 റൺ എടുത്ത് പുറത്തായി. രമൺദീപ് സിംങ് (4) പുറത്താകാതെ നിന്നു. നൂറ് അഹമ്മദ് നാലു വിക്കറ്റും, കാംബോജും ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ചെന്നൈയ്ക്ക് ആദ്യം വൻ തിരിച്ചടിയാണ് നേരിട്ടത്. റണ്ണെടുക്കും മുൻപ് ആയുഷ് മെഹത്രേ (0), സ്‌കോർ 25 ൽ നിൽക്കെ ഡെവൺ കോൺവേ (0) എന്നിവർ പുറത്തായി. മഹ്ത്രയേ അറോറയും, കോൺവെയെ മോയിൻ അലിയുമാണ് പുറത്താക്കിയത്. 11 പന്തിൽ നിന്നും 31 റണ്ണെടുത്ത് ചെന്നൈയെ തകർച്ചയിൽ നിന്നും കരകയറ്റിയ ഉർവിൽ പട്ടേൽ സ്‌കോർ 37 ൽ നിൽക്കെ ഹർഷിത് റാണയുടെ പന്തിൽ വരുൺ ക്യാച്ച് എടുത്ത് പുറത്താക്കി. 56 ൽ അശ്വിനും (6), 60 ൽ ജഡേജയും (19) പുറത്തായതോടെ ചെന്നൈ പ്രതിസന്ധിയിലായി.
പിന്നീട് ക്രീസിലെത്തിയ ബ്രവിസ് നടത്തിയ തകർപ്പൻ അടിയാണ് ചെന്നൈയെ രക്ഷിച്ചത്. 25 പന്തിൽ 54 റൺ അടിച്ച് ചെന്നൈയെ വിജയത്തിലേയ്ക്ക് എത്തിച്ചു. വിജയത്തിലേയ്ക്ക് നീങ്ങുന്നതിനിടെ 127 ൽ വരുണിന്റെ പന്തിൽ റിങ്കു സിംങ് ക്യാച്ച് എടുത്ത് ബ്രവിസ് പുറത്തായി. ബ്രവിസ് പുറത്തായതിന് പിന്നാലെ ധോണിയെ ഒരു വശത്ത് നിർത്തി ശിവം ദുബൈ (40 പന്തിൽ 45) കളി ചെന്നൈയുടെ അടുത്തേയ്ക്ക് തിരിച്ചു. 170 ൽ ദുബൈ പുറത്തായതോടെ കളി വീണ്ടും ടൈറ്റായി. രണ്ട് റൺ കൂടി ചേർന്നപ്പോഴേയ്ക്കും നൂർ അഹമ്മദും (2) വീണതോടെ വീണ്ടും ചെന്നൈ പ്രതിസന്ധിയിലായി. എന്നാൽ, അവസാന ഓവറിൽ വെടിക്കെട്ട് അടിയുമായി 18 പന്തിൽ 17 റണ്ണെടുത്ത ധോണി കളി ചെന്നൈയുടെ കളത്തിലേയ്ക്ക് എത്തിച്ചു. വൈഭവ് അറോറ മൂന്നും ഹർഷിത് റാണയും വരുൺ ചക്രവർത്തിയും രണ്ട് വീതം വിക്കറ്റും മോയിൻ അലി ഒരു വിക്കറ്റും വീഴ്ത്തി.